ശബരിമല: കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മുസ്ലിം ലീഗ്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുന്നത്തിനു പകരം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബി.ജെ.പി നേതൃത്വം തയാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിശ്വാസികളെ തെരുവില്‍ ഇറക്കുന്നതിന് പകരം അവര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിച്ചു നല്‍കാന്‍ സര്‍ക്കാരുകള്‍ തയാറാകണം.
ശബരിമല പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെ ആശങ്ക ഉള്‍കൊള്ളാന്‍ ഇവര്‍ തയാറാകുന്നില്ല. വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്ന സര്‍ക്കാരുകളുടെ നടപടി തിരുത്തണം. ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനം വന്നപ്പോള്‍ അതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ കേരളം കണ്ടതാണ്. എന്നാല്‍ ശബരിമല സ്ത്രി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്.ശബരിമല വിഷയത്തില്‍ സി.പി.എമ്മും ഇടത് സര്‍ക്കാരും വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് ബഷീര്‍ കുട്ടി സ്വാഗതം പറഞ്ഞു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ മുഹമ്മദ്, ജില്ലാ ട്രഷറര്‍ എ.യഹിയ, വൈസ് പ്രസിഡന്റുമാരായ പി.ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം ഹനീഫ മൗലവി, അഡ്വ. നസീം ഹരിപ്പാട്, അഡ്വ.എസ് കബീര്‍, സെക്രട്ടറിമാരായ എസ്.എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ.എ.എ റസാഖ്, എസ്. നുജുമുദീന്‍, ബി.എ ഗഫൂര്‍, പോഷക സംഘടന നേതാക്കളായ സീമ യഹിയ , സി.ശ്യാം സുന്ദര്‍, എ. ഷാജഹാന്‍, പി.ബിജു, സുബൈര്‍ അണ്ടോളില്‍, ഷുഹൈബ് അബ്ദുള്ള, മുല്ലബീവി ടീച്ചര്‍, സൗദ സാദിഖ് ,നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ ഫസലുദീന്‍, ടി.എ അബ്ദുല്‍ ഷുക്കൂര്‍, എ.എം കബീര്‍, അയ്യൂബ് മജീദ്, എസ്. മുഹമ്മദ് സാലിഹ്, വാഴയില്‍ അബ്ദുള്ള, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷെരീഫ്, എം.എ ലത്തീഫ്, എ. ഫക്രുദീന്‍, ജെ. മുഹമ്മദ് കുഞ്ഞു, പൂകുഞ്ഞു കോട്ടപ്പുറം, എം.എസ് സലാമത്ത്, ഇ. വൈ അബ്ദുല്‍ മജീദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.എ മെഹബൂബ്, എം. സൈഫുദീന്‍ കുഞ്ഞു, എ ഇര്‍ഷാദ്, ഹാരിസ് അണ്ടോളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."