സോഷ്യല്‍ മീഡിയയിലെ താരമായി കോഹ്‌ലി
മുംബൈ: സോഷ്യല്‍ മീഡിയയിലെ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് കോഹ്‌ലി. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ 30 മില്യന്‍ ഫോളോവേഴ്‌സാണ് കോഹ്‌ലിക്കുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാണ് കോഹ്‌ലി. തൊട്ടുപിറകിലായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെïുല്‍ക്കറാണുള്ളത്.
സച്ചിന് ട്വിറ്റിറില്‍ 30.1 മില്യന്‍ ഫോളോവേഴ്‌സുïെങ്കിലും ഫേസ്ബുക്കില്‍ 28 മില്യനും ഇന്‍സ്റ്റഗ്രാമില്‍ 16.5 മില്യനും ഫോളോവേഴ്‌സാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകനായിരുന്ന മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 15.4 മില്യനും ട്വിറ്ററില്‍ 7.7 മില്യനും 20.5 മില്യന്‍ ഫോളോവേഴ്‌സ് ഫേസ്ബുക്കിലും ധോണിയെ പിന്തുടരുന്നുï്.
10.5 മില്യന്‍ ഇന്‍സ്റ്റഗ്രാമിലും 14.7 ട്വിറ്ററിലും 11 മില്യന്‍ ആളുകള്‍ ഫേസ്ബുക്കിലും ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ ഫോളോ ചെയ്യുന്നുï്. ട്വിറ്റില്‍ 16.7 മില്യനും ഇന്‍സ്റ്റാഗ്രാമില്‍ 9 മില്യനും 3.1 മില്യന്‍ ആളുകള്‍ ഫേസ്ബുക്കിലും സുരേഷ് റെയ്‌നയെ പിന്തുടരുന്നു. 14 മില്യന്‍ പേര്‍ ഫേസ്ബുക്കിലും 4.7 മില്യന്‍ ആളുകള്‍ ട്വിറ്ററിലും 7.5 മില്യന്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലും യുവരാജ് സിങ്ങിനെ പിന്തുടരുന്നു. ഹര്‍ഭജന്‍ സിങ്ങിന് 10.1 മില്യന്‍ ഫോളോവേഴ്‌സ് ട്വിറ്ററില്‍ പിന്തുടരുന്നുï്. 3.6 മില്യന്‍ പേര്‍ ഇന്‍സ്റ്റാഗ്രാമിലും 6.6 മില്യന്‍ പേര്‍ ഫേസ്ബുക്കിലും ഹര്‍ഭജനെ പിന്തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."