മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം നിരാഹാരസമരം തുടങ്ങി
മണ്ണഞ്ചേരി: വികസന - ക്ഷേമകാര്യങ്ങളില്‍ രാഷ്ട്രീയനിറം പകര്‍ന്ന് പക്ഷപാതം കാട്ടുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് പഞ്ചായത്തംഗം നിരാഹാരസമരം തുടങ്ങി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കോര്‍ത്തുശേരി വാര്‍ഡ് അംഗം സുനില്‍കുമാര്‍ (രാമന്‍) ആണ് കാട്ടൂരില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും ഇന്നലെ നിരാഹാരസമരത്തില്‍ പങ്കുചേര്‍ന്നു. കോര്‍ത്തുശേരിയില്‍ ഭൂമിയില്ലാത്ത എട്ട് കുടുംബങ്ങള്‍ക്ക് മിച്ചഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. ഈ കുടുംബങ്ങള്‍ക്ക് അനുവദിച്ച വാസഭൂമിയിലേക്ക് കടക്കാന്‍ നിലവില്‍ വഴിയില്ല. ഭൂമി ലഭ്യമായവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുത ബോദ്ധ്യപ്പെട്ട ആര്‍.ഡി.ഒ വഴിക്കായി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ വച്ചുതാമസിപ്പിക്കുന്നതിലും ഗ്രാമസഭ പാസാക്കിയ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നും അര്‍ഹരെ പഞ്ചായത്ത് തഴയുന്നതിലും പ്രതിഷേധിച്ചാണ് സമരം.
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ വികസനകാര്യങ്ങളില്‍ യു.ഡി.എഫ് അംഗങ്ങളോട് ചിറ്റമ്മനയമാണ് നിലവില്‍ സ്വീകരിച്ചുവരുന്നതെന്നും സമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.
നിരാഹാരസമരം ഇന്നലെ രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."