HOME
DETAILS
MAL
പ്രളയം: ഡല്‍ഹിയിലും പഞ്ചാബിലും കനത്ത ജാഗ്രത, ഹിമാചലില്‍ 20 പേര് മരിച്ചു
backup
August 19 2019 | 03:08 AM
ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്നതു കാരണം ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത. ഈ സംസ്ഥാനങ്ങളില്‍ 28 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 22 പേരെ കാണാതായി. മരിച്ചവരില്‍ 20 പേരും ഹിമാചല്‍ പ്രദേശിലാണ്.
യമുനയും മറ്റു നദികളും നിറഞ്ഞു കവിഞ്ഞൊഴുകുന്നതാണ് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രളയത്തിന് കാരണം. യമുനയിലെ ഹതിനി കുണ്ട് അണക്കെട്ട് തുറന്ന് 8.14 ലക്ഷം ക്യൂസെക് വെള്ളം പോകുന്നതിനാല്‍ ഹരിയാനയില്‍ കനത്ത ജാഗ്രതയിലാണ്.
പൂനെയില്‍ മരിച്ചവരുടെ എണ്ണം 56 ആയി
മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രണ്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 1519 വീടുകള്‍ പൂര്‍ണമായും 19,780 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."