HOME
DETAILS
MAL
കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കടുത്ത് റോക്കറ്റ് ആക്രമണം
backup
June 06 2017 | 08:06 AM
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കടുത്ത് റോക്കറ്റ് ആക്രമണം. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല.
വസതിക്കടുത്തുള്ള ടെന്നിസ് കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ചത്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
കാബൂള്‍ സമാധാന സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. 27 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വോറയുടെ വസതികൂടാതെ മറ്റു രാജ്യങ്ങളുടെ എംബസികളും ഇതേ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ എംബസിക്കു സമീപം ജര്‍മന്‍ എംബസി ഗേറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 150 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."