സഊദി അരാംകോ ഡ്രോൺ ആക്രമണം; എണ്ണവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി
റിയാദ്: കഴിഞ്ഞ ദിവസം സഊദി പ്രകൃതി വിതരണ സംവിധാനത്തിന് നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ വ്യക്തമാക്കി. അൽശൈബ എണ്ണപ്പാടത്തതാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിൽ തീപിടുത്തമുണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തമാണ് കഴിഞ്ഞത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉപയോക്താക്കൾക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും സഊദി അറാംകൊ പറഞ്ഞു. 1998 മുതൽ ഉത്‌പാദനം ആരംഭിച്ച ഈ എണ്ണപ്പാടത്തിൽ നിന്നും പ്രതിദിനം പത്തു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന എണ്ണ 638 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി കിഴക്കൻ പ്രവിശ്യയിലെ പ്ലാന്റിലെത്തിച്ച് എണ്ണയും പ്രകൃതി വാതകവും വേർതിരിച്ച് ഇവിടെ നിന്ന് പൈപ്പ്‌ലൈൻ വഴി റാസ് തന്നൂറയിലെത്തിച്ച് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
സഊദി അംരാംകോക്ക് കീഴിലെ എണ്ണ പമ്പിംഗ് സ്റ്റേഷനുകൾക്കു നേരെ മെയ് പതിനാലിന് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു. മെയ് മാസത്തിൽ യു.എ.ഇയിലെ ഫുജൈറ തീരത്തു വെച്ച് രണ്ടു സൗദി എണ്ണ കപ്പലുകൾ അടക്കം നാലു കപ്പലുകൾക്കു നേരെ സമുദ്ര മൈനുകൾ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. തൊട്ടടുത്ത മാസം ഒമാൻ ഉൾക്കടലിൽ വെച്ച് ജപ്പാൻ, നോർവീജിയൻ എണ്ണ കപ്പലുകൾക്കു നേരെയും സമാന ആക്രമണമുണ്ടായി. 2018 ജൂലൈയിൽ യെമൻ തീരത്ത് ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബൽമന്ദബ് കടലിടുക്കിൽ വെച്ച് സൗദി അറേബ്യയുടെ രണ്ടു എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളാണെ് സഖ്യസേന കുറ്റപ്പെടുത്തിയിരുന്നു.
ഇറാനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."