ശ്രീറാം വെങ്കിട്ടരാമിന്റേയും വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസന്‍സ് ഇന്നു റദ്ദാക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സാങ്കേതിക തടസങ്ങളാലാണ് ഇതുവരെ വൈകിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.
ശ്രീറാമിനും വഫയ്ക്കും നേരിട്ട് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും വഫയുടെ വസതിയില്‍ നോട്ടീസ് പതിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. നോട്ടീസ് നല്‍കി 15 ദിവസത്തിന് ശേഷം മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂ. സാങ്കേതിക തടസമുള്ളതിനാലാണ് നടപടി വൈകിയതെന്നും വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലിസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ശ്രീറാമിന് നോട്ടീസ് അയച്ചെങ്കിലും, പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് ഇത് കൈപ്പറ്റിയതെന്നും ശ്രീറാമിന്റെ വിശദീകരണം കൂടി ലഭിച്ചാലേ നടപടിയെടുക്കാനാകൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."