സ്‌പോണ്‍സര്‍ക്ക് മൂത്രം നല്‍കി, സലാഡും ചായയും ചേര്‍ത്ത് നല്‍കാന്‍ കാരണം വീട്ടുകാരുടെ മോശം പെരുമാറ്റം, വേലക്കാരിയെ കാത്തിരിക്കുന്നത് ചാട്ടയടിയും നാടുകടത്തലും
ജിദ്ദ: സഊദിയില്‍ സ്‌പോണ്‍സര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ ഭക്ഷണ, പാനീയങ്ങളില്‍ മൂത്രം കലര്‍ത്തിയ ഫിലിപ്പിനോ വേലക്കാരിക്ക് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കും. യുവതിയെ അല്‍ഹസ കോടതി അടുത്തിടെ എട്ടു മാസം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ ഇവര്‍ക്ക് 200 ചാട്ടയടി നല്‍കുന്നതിനും വിധിയുണ്ട്. മൂത്രം കലര്‍ത്തിയ സലാഡും ചായയും കഴിച്ചതിന്റെ ഫലമായി സഊദി പൗരന്റെ ഭാര്യക്ക് കരള്‍രോഗം ബാധിച്ചതും ചികിത്സക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും കണക്കിലെടുത്ത് വേലക്കാരിക്ക് കൂടുതല്‍ കടുത്ത ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ പ്രവിശ്യ അപ്പീല്‍ കോടതി കേസ് ഫയല്‍ പുനര്‍വിചാരണക്കായി അല്‍ഹസ കോടതിയിലേക്കു തന്നെ തിരിച്ചയച്ചു.
വേലക്കാരി മൂത്രം സൂക്ഷിച്ച കുപ്പി, റെഫ്രിജറേറ്ററില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ സഊദി വനിത കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടുകാര്‍ക്ക് നല്‍കുന്ന ഭക്ഷണ, പാനീയങ്ങളില്‍ യുവതി മൂത്രം കലര്‍ത്തിയിരുന്നതായി തെളിഞ്ഞു. കുടുംബാംഗങ്ങളില്‍ നിന്നുള്ള മോശം പെരുമാറ്റം മൂലമാണ് താന്‍ ഭക്ഷണ, പാനീയങ്ങളില്‍ മൂത്രം കലര്‍ത്തിയിരുന്നതെന്ന് കോടതിയില്‍ യുവതി കുറ്റസമ്മതം നടത്തിയിരുന്നു.
സമാനമായ മറ്റൊരു കേസില്‍ വേറൊരു ഫിലിപ്പിനോ വേലക്കാരിയെ ദമാം ക്രിമിനല്‍ കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു. വീട്ടുകാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ ഈ വേലക്കാരിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വേലക്കാരിയെ നാടുകടത്തുന്നതിനും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനും ദമാം ക്രിമിനല്‍ കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."