HOME
DETAILS

വേനല്‍ ശക്തിയാകുന്നു; സഊദിയില്‍ ഉച്ചസമയത്ത് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിന് നിരോധനം

  
backup
June 06 2017 | 14:06 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%8a

ജിദ്ദ: വേനല്‍ക്കാലത്ത് ശക്തമായ ചൂടില്‍ ഉച്ചസമയത്ത് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിന് സഊദി തൊഴില്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള ചൂടേറിയ സമയത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് നിരോധനം. എല്ലാ കമ്പനികളും ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ മന്ത്രാലം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെപ്തംബര്‍ 15 വരെ നിരോധനം തുടരും. സ്വകാര്യമേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. സുരക്ഷ, തൊഴില്‍ സ്ഥലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. പുതിയ തീരുമാനവുമായി യോജിക്കുന്ന രീതിയില്‍ തൊഴില്‍ സമയം തരപ്പെടുത്താന്‍ മന്ത്രാലയം വക്താവ് ഖാലിദ് അബ അല്‍ ഖൈല്‍ തൊഴില്‍ ദായകര്‍ക്ക് നിര്‍ദേശം നല്‍കി.

തൊഴില്‍ സ്ഥലങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ കഴിയുന്നത്ര കുറയ്ക്കാനാണ് മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ചില പ്രവിശ്യകള്‍ പുതിയ നിര്‍ദേശത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ താപനില കുറവായതിനാലാണിത്. മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളുമായി ബന്ധപ്പെട്ട് അവിടത്തെ താപനില താരതമ്യം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago