മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ പൊലിസ് ലാത്തിവീശി; സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പുത്തനത്താണി: താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തുവ്വക്കാട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പൊലിസ് ലാത്തി വീശി.
സി.പി.എം, ലീഗ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ കുറുക്കോളിലാണ് സംഭവം. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം കുറുക്കോള്‍ ടൗണിലേക്ക് കടന്നു വരുന്നതുണ്ടെന്നറിഞ്ഞ് അടുത്ത പ്രദേശങ്ങളില്‍ നിന്നും സി.പി.എം സംഘം കുറുക്കോള്‍ അങ്ങാടിയില്‍ എത്തിയിരുന്നു. ലീഗ് പ്രകടനം കുറുക്കോളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് വിളിച്ച് പ്രകടനവും നടത്തി.
സംഘര്‍ഷ സാധ്യത അറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് തമ്പടിച്ചവരെ ലാത്തിവിശി ഓടിച്ചു. ലാത്തി വീശലില്‍ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആഹ്ലാദ പ്രകടനം കുറുക്കോളില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയെങ്കിലും വിലക്ക് മറികടന്ന് മുസ്ലിം ലീഗ് പ്രകടനം കുറുക്കോള്‍ അങ്ങാടിയില്‍ സമാപിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കാന്‍ സി.പി.എം തയ്യാറാകണമെന്നും അക്രമത്തെ നോക്കി നില്ക്കാന് വളവന്നൂരില്‍ മുസ്ലിം ലീഗിന് കഴിയില്ലെന്നും പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് പാറയില്‍ അലിയും ജനറല്‍ സെക്രട്ടറി പി.സി അഷ്റഫും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."