ഖത്തര്‍ എയര്‍, അല്‍ജസീറ ചാനല്‍ ലൈസന്‍സുകള്‍ റദ്ദാക്കി സഊദി; ഇറാനു മുകളിലൂടെ പറന്ന് ഖത്തര്‍ എയര്‍
ജിദ്ദ: ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യത്ത് സര്‍വീസ് നടത്താനുള്ള അനുമതി സഊദി അറേബ്യ റദ്ദാക്കി. 48 മണിക്കൂറിനകം സഊദിയിലെ ഖത്തര്‍് എയര്‍വേയ്‌സ് ഓഫീസ് അടച്ചുപൂട്ടാനും സഊദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് നല്‍കിയ ലൈസന്‍സുകളും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഉപരോധം മറികടക്കാന്‍ വ്യോമയാന റൂട്ട് മാറ്റി ഇറാനു മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇതു യാത്രയുടെ ദൈര്‍ഘ്യവും ചെലവും വര്‍ധിപ്പിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
ദോഹ കൂടാതെ ദുബൈ, റിയാദ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാന്‍സിറ്റ് പോയിന്റ്. യെമന്‍, സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വഴിതിരിച്ചുവിടാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ എല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ കൃത്യസമയം പാലിച്ചതായി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ സഊദിയിലെ ഓഫീസ് അധികൃതര്‍ അടച്ചുപൂട്ടി. ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സഊദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനം. യമനിലെ ഇറാന്‍ അനുകൂലികള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുകയും അറബ് സഖ്യത്തിനെതിരേ നിലകൊള്ളുകയും ചെയ്‌തെന്നും അല്‍ജസീറ ഇതിനായി പ്രവര്‍ത്തിച്ചുവെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."