നാലു രാജ്യങ്ങളൊഴികെ എല്ലാ സര്‍വീസുകളും സാധാരണ പോലെ നടക്കും: ഖത്തര്‍ എയര്‍വെയ്സ്
ദോഹ: നാല് രാജ്യങ്ങളൊഴിച്ച് ഖത്തര്‍ എയര്‍വെയ്സിന്റെ ബാക്കിയുള്ള എല്ലാ സര്‍വീസുകളും സാധാരണ പോലെ നടക്കുന്നതായി കമ്പനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഖത്തര്‍ എയര്‍വെയ്സിന് നിയന്ത്രണമുള്ള സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളൊഴിച്ച് ബാക്കി സര്‍വീസുകളെല്ലാം പതിവ് പോലെ നടക്കുന്നതായാണ് ഖത്തര്‍ എയര്‍വെയ്സ് ട്വിറ്ററില്‍ അറിയിച്ചത്.
സഊദി അറേബ്യയില്‍ കുടുങ്ങിയിട്ടുള്ള യാത്രക്കാരെ എത്തിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്സ് മൂന്ന് വിമാനങ്ങള്‍ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്തു. ഇന്നലെ വൈകീട്ട് 4 മണി, രാത്രി 10 മണി, 11 മണി എന്നീ സമയങ്ങളിലാണ് ഈ വിമാനങ്ങള്‍ പുറപ്പെട്ടത്. ജിദ്ദയില്‍ നിന്ന് മസ്ക്കത്ത് വഴിയാണ് യാത്രക്കാരെ ദോഹയിലെത്തിച്ചത്. സഊദിയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഖത്തരി യാത്രക്കാരോടും കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തുന്നതിന് വേണ്ടി ആവശ്യപ്പെട്ടിരുന്നു. മസ്ക്കത്തില്‍ നിന്ന് ഖത്തറിലേക്ക് ഖത്തര്‍ എയര്‍വെയ്സ് കണക്ഷന് വിമാനങ്ങളും ഏര്‍പ്പാടാക്കി. യാത്രക്കാരോട് മൂന്ന് മണിക്കൂര്‍ മുമ്പ് നേരിട്ട് ജിദ്ദ വിമാനത്താവളത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത്.
അതേ സമയം, ബഹ്റൈനില്‍ നിന്ന് ദോഹയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ ദാദാ ബൈ ഏജന്‍സിയെ സമീപിക്കാന്‍ മനാമയിലെ ഖത്തര്‍ എംബസി അഭ്യര്‍ഥിച്ചു. കുവൈത്ത് എയര്‍വെയ്സ്, ഒമാന്‍ എയര്‍ എന്നിവയിലാണ് യാത്രക്കാരെ ദോഹയില്‍ എത്തിക്കുന്നത്. യു.എ.ഇയിലെ യാത്രക്കാരോടും കുവൈത്ത് എയര്‍വെയ്സ്, ഒമാന്‍ എയര്‍ എന്നിവ ഉപയോഗപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചുവരാന്‍ അവിടെയുള്ള എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."