'കേന്ദ്ര, കേരള സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്ന് തെളിയിച്ചു'
മലപ്പുറം: തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തില്‍ ബി.ജെ.പി മുന്നണിയും കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ലെന്ന് ഇരുസര്‍ക്കാറുകളും പ്രവൃത്തികളിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്കരിയുടെ തുറന്നുപറച്ചില്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയും അവഹേളിക്കലുമാണ്, അദ്ദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്( കെ.കെ.ടി.എഫ്-എസ്.ടി.യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. എം.പി ഗോപി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ഹംസ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, പി. ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."