പരിസ്ഥിതി ദിനത്തില്‍ പുസ്തക വിതരണവും വൃക്ഷത്തൈ വിതരണവും നടത്തി
പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറമംഗലം,പാലത്തിങ്ങല്‍,ഉള്ളണം,ചെട്ടിപ്പടി ,പരപ്പനങ്ങാടി ടൗണ്‍ എന്നീ മേഖലകളില്‍''പരിസ്ഥിതി-ഇസ്‌ലാമിക പരിപ്രേക്ഷ്യം'' എന്ന പുസ്തകത്തിന്റെ വിതരണവും വൃക്ഷത്തൈ വിതരണവും നടത്തി.
പരപ്പനങ്ങാടി ടൗണില്‍ പി കെ അബ്ദുറബ്ബ് എം.എല്‍.എ കവി സി.പി വത്സന് പുസ്തകം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .
ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷനായി.പി എസ് എച്ച് തങ്ങള്‍, സി അബ്ദുറഹ്മാന്‍കുട്ടി സംസാരിച്ചു . ചെട്ടിപ്പടിയില്‍ സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ കെ കുട്ടി അഹമ്മദ് കുട്ടി പുഴക്കലകത്ത് ഇസ്ഹാഖിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു .സയ്യിദ് അഷ്‌റഫ് ബാഹസ്സന്‍ തങ്ങള്‍ അധ്യക്ഷനായി .ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും, ജെ ആര്‍ എഫ് -നെറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മംഗലശ്ശേരി ശറഫുവിനെയും എം.എസ്.എഫ് ചെട്ടിപ്പപ്പടി ടൗണ്‍ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് റസാഖ് മുല്ലേപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."