ഫാസിലിന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി
വളാഞ്ചേരി: രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരന്ന ഫാസിലിന്റ വേര്‍പാട് വളാഞ്ചേരി, വൈക്കത്തൂര്‍ പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി.വളാഞ്ചേരി മുന്‍സിപ്പല്‍ എം.എസ്.എഫ് പ്രസിഡന്റായിരുന്ന ഫാസില്‍ ഇന്നലെ പുലര്‍ച്ചെ സുബഹി നമസ്ക്കാരത്തിന് ശേഷം പള്ളിയില്‍ നിന്നും മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.
വെക്കത്തൂരിലെ കെട്ടിടത്തിന്റ ഒന്നാം നിലയില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ തട്ടി താഴേക്ക് വീണാണ് മരണപ്പെട്ടത്. വളരെ ചെറുപ്രായത്തില്‍ തന്നെ വളാഞ്ചേരിയുടെ സാമൂഹ്യ, രാഷ്ടീയ രംഗത്ത് നിറ സാനിധ്യമായിരുന്നു ഫാസില്‍. എല്ലാവരുമായും സൗഹൃദം പങ്കിട്ടിരുന്ന യുവാവിന്റ വേര്‍പാട് പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി.കഴിഞ്ഞ ദിവസം വളാഞ്ചേരി ടൈംസ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സജീവ സാന്നിധ്യമായിരുന്ന യുവാവ് അവസാനമായി തന്റ ഫേസ് ബുക്ക് പേജില്‍ ഇങ്ങിനെ കുറിച്ചാണ് മടങ്ങിയത്.
'ഇന്ന് ശരീരത്തില്‍ റൂഹുണ്ട്. പക്ഷെ മുഖം ഒന്ന് നോക്കാന്‍ ആര്‍ക്കും സമയമില്ല. എന്നാല്‍ ശരീരത്തില്‍ നിന്ന് റൂഹ് പിരിഞ്ഞാല്‍ മയ്യിത്തിന്റ കഫം തുണി തുറന്ന് മുഖം നോക്കാന്‍ എല്ലാവരും തിരക്ക് കൂട്ടുന്നു.
ഓര്‍ക്കുക റൂഹ് പിരിഞ്ഞ് മുഖത്ത് നോക്കുന്നതിനേക്കാള്‍ നല്ലത് മണ്ണോട് ചേരും മുമ്പേ നിറപുഞ്ചിരിയാല്‍ നിറഞ്ഞ മനസോടെ മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക. അഹങ്കാരവും ഞാനന്നെ ഭാവവും ഒഴിവാക്കൂ.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."