സാമ്പത്തിക രംഗം പ്രതിസന്ധിയില്‍; പരിഷ്കാരങ്ങള്‍ വരുത്തണമെന്ന് രഘുറാം രാജന്
ഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ഊര്‍ജ്ജ മേഖലയിലും ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തുമുള്ള പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം രാജന് പറഞ്ഞു.
സമ്പദ്വ്യവസ്ഥയില് ഇപ്പോഴുള്ള മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമായി കുറഞ്ഞിരുന്നു. 2014-15 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറഞ്ഞത്.
2008 ലെ ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും ചൈനയും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. 2008 ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കടുത്ത സാമ്പത്തിക തകര്‍ച്ച തനിക്ക് പ്രവചിക്കാനാവില്ലെന്നും, അതുണ്ടായാല്‍ പലവഴികളിലൂടെയാവും അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍.ബി.സി ടിവി 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."