പ്രളയത്തില്‍ വഞ്ചി തകര്‍ന്ന കുഞ്ഞിമോന്‍ ദുരിതക്കയത്തില്‍
അന്തിക്കാട്: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ വഞ്ചി തകര്‍ന്നിട്ടും കുഞ്ഞിമോന്റെ മനസ് പതറിയില്ല.
കുടുംബം പുലര്‍ത്താന്‍ വാടകയ്ക്ക് വഞ്ചി വാങ്ങി മീന്‍പിടുത്തവും കക്ക വാരലും തുടര്‍ന്നു. മുറ്റിച്ചൂര്‍ സ്വദേശി തൊപ്പിയില്‍ കുഞ്ഞിമോനാണ് പ്രളയ ശേഷം ഇതുവരെ പിടിച്ചു നിന്നത്. വര്‍ഷങ്ങളായി മത്സ്യ ബന്ധനവും കക്ക വാരലും തൊഴിലായി സ്വീകരിച്ച കുഞ്ഞിമോനു പക്ഷെ ഇനി അതിനു കഴിയില്ല. വാടകയ്‌ക്കെടുത്ത വഞ്ചിയുമായി ഇനിയും തന്റെ ജോലി തുടര്‍ന്നാല്‍ ഉപജീവനം മുടങ്ങുമെന്നാണു ഇയാള്‍ പറയുന്നത്. വാടക വഞ്ചിക്ക് ഒരു മാസം 3000 രൂപ നല്‍കണം. വീടുകളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ വഞ്ചി ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിമോന്‍ നല്‍കുകയായിരുന്നു. തിരികെ കിട്ടിയപ്പോള്‍ വഞ്ചി തകര്‍ന്ന നിലയിലായിരുന്നു. പ്രളയ ദിവസങ്ങളില്‍ മുറ്റിച്ചൂര്‍, ചെമ്മാപ്പിള്ളി ഭാഗങ്ങളില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത് കുഞ്ഞിമോന്റെ വഞ്ചിയിലായിരുന്നു. തകര്‍ന്ന വഞ്ചിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അര ലക്ഷം രൂപയോളം ചെലവ് വരും. ഇത്രയും തുക കണ്ടെത്താന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് കുഞ്ഞിമോന്‍. തന്നെ സഹായിക്കാന്‍ സുമനസുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുഞ്ഞിമോന്‍ വില്ലേജ്, പഞ്ചായത്ത് ഓഫിസുകളിലൊക്കെ കയറിയിറങ്ങിയെങ്കിലും ഒരുരൂപ പോലും ഇയാള്‍ക്ക് ലഭിച്ചില്ല. മത്സ്യഫെഡില്‍ അംഗത്വമുള്ള കുഞ്ഞിമോനെ അവരും കൈയൊഴിഞ്ഞു. വഞ്ചിക്കു ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഇയാളെ അവര്‍ മടക്കി അയച്ചത്. ക്ഷേമനിധിയില്‍ കൃത്യമായി അംഗത്വ ഫീസ് അടയ്ക്കുന്ന വ്യക്തിയാണ് കുഞ്ഞിമോന്‍. കക്ക വാരിയും മീന്‍ പിടിച്ചുമാണ് കുഞ്ഞിമോന്‍ ജീവിക്കുന്നത്. പുലര്‍ച്ചെ പുഴയിലിറങ്ങുന്ന ഇയാള്‍ ഉച്ചയോടെ തിരിച്ചെത്തും. തുടര്‍ന്ന് കൊണ്ടുവന്ന വന്ന കക്ക പുഴുങ്ങി ഇറച്ചിയാക്കിയ ശേഷം സൈക്കിളില്‍ സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്തുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."