ബലാല്‍സംഗക്കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷത്തോളം പീഡിപ്പിച്ച സന്ദീപ് ഗോപിനാഥ്
താനെ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ നാലുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ കല്യാണ്‍ യൂനിറ്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് മാലി(41)യാണ് അറസ്റ്റിലായത്. മന്‍പാഡ സ്വദേശിനിയായ 17 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. ഐ.പി.സി, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ചെറുക്കല്‍ സംബന്ധിച്ച പോക്‌സോ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ബി.ജെ.പി നേതാവ് നാലുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇതു നിരസിച്ചതോടെ പ്രകോപിതനായ പ്രതി തോക്ക് ചൂണ്ടി ബലാല്‍സംഗംചെയ്തു. തുടര്‍ന്ന് ഇടയ്ക്കിടെ പീഡനം പതിവാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടി.
ഇയാളെ ഇന്നലെ മൂന്നുദിവസത്തേക്ക് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വീണ്ടുംകോടതിയില്‍ ഹാജരാക്കുമെന്ന് മന്‍പാഡ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി.എസ് തംബെ പറഞ്ഞു.
സന്ദീപ് ഗോപിനാഥ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ നേരത്തെ ബി.ജെ.പിക്കു വേണ്ടി നടത്തിയ വീഡിയോ പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
BJP leader arrested for raping minor over 4 years’ in Mumbai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."