കാട്ടുപന്നിയെ വേട്ടയാടിയ എട്ടുപേര്‍ പിടിയില്‍
കരുവാരകുണ്ട്: കാട്ടുപന്നിയെ വേട്ടയായിടതിന് എട്ടുപേരെ കരുവാരകുണ്ടില്‍ വനംവകുപ്പ് പിടികൂടി. കല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപത്താണ് എട്ടുപേര്‍ കാട്ടുപന്നിയെ വേട്ടയാടി കൊന്നത്. പ്രതികളുടെ വീടുകളില്‍ നിന്ന് വേവിച്ചതും അല്ലാത്തതുമായ പന്നിയിറച്ചയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ഇതുവഴി യാത്രചെയ്ത ഒരാളാണ് കാട്ടുപന്നിയെ കല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് കണ്ടത്. കാലിനു പരുക്കേറ്റത് കാരണം ഓടിപ്പോകാനാകാത്ത നിലയിലായിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് പ്രതികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കല്കുണ്ട്, കരുവാരകുണ്ട് സ്വദേശികളായ കാശിരാജ്, എം.എസ് ബിനു, കെ.കെ ശശി, അനിഷ് മോന്, ജോണ്സണ്, ആന്റണി ജോസഫ്, ആന്റണി തോമസ്, ടിന്റോ എം തോമസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പന്നിയെ പിടികൂടി കത്തിയുപയോഗിച്ച് കൊന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ പ്രതികളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പ്രതികളെയും തൊണ്ടിയായ വേവിച്ചതും അല്ലാത്തതുമായ ഇറച്ചിയും ഇവരുപയോഗിച്ച ജീപ്പും ബൈക്കും പിടികൂടി കാളികാവിലെ വനം വകുപ്പിന്റെ കാര്യാലയത്തിലെത്തിച്ചു.പ്രതികള്‍ കുറ്റം സമ്മതിച്ചതായി വനപാലകര്‍ പറഞ്ഞു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ ശൂലപാണി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."