ബഹ്‌റൈന്‍ കേരളീയ സമാജം 'കളിക്കളം കളം' പിരിഞ്ഞു
ബഹ്‌റൈന്‍: കേരളീയ സമാജം ജൂലൈ 3 മുതല്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാംപായ കളിക്കളം കളം പിരിഞ്ഞു. സമാജം ജൂബിലി ഹാളില്‍ നടന്ന വര്‍ണ്ണ പകിട്ടാര്‍ന്ന ചടങ്ങില്‍ ക്യാംപില്‍ പങ്കെടുത്ത 140 ല്‍ പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. സംഗീതവും, നൃത്തവും, നാടകവും കോര്‍ത്തിണക്കിയ വൈവിധ്യപൂര്‍ണമായ കലാപരിപാടികളില്‍ 4 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികള്‍ അണിനിരന്നു.
കളിക്കളത്തില്‍ പരിശീലനം നേടിയ ചണ്ടാലഭിക്ഷുകി, സോളമന്റെ നീതി, അമ്മുവിന്റെ ആട്ടിന്‍കുട്ടി എന്നീ ലഘുനാടകങ്ങള്‍ ശ്രദ്ധേയമായി. 45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പില്‍ കലാ പരിശീലനത്തോടൊപ്പം നാടന്‍ പന്തുകളി, കുട്ടിയും കോലും, ഉപ്പും പക്ഷി, കൊച്ചംകുത്ത്, തലപ്പന്ത് തുടങ്ങിയ പഴയകാല കളികളും, നാടന്‍ പാട്ടും നാടോടി നൃത്തങ്ങളും, ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം.
സമാപന ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീ. ടി. ജെ. ഗിരീഷ്, കലാവിഭാഗം സെക്രട്ടറി ശ്രീ. ഹരീഷ് മേനോന്‍, ജനറല്‍ കണ്‍വീനര്‍ ശ്രീ. മനോഹരന്‍ പാവറട്ടി, ക്യാമ്പ് കണ്‍വീനര്‍ ശ്രീമതി. ജയ രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."