HOME
DETAILS

മങ്കട ഉപജില്ലാ ഓഫിസ് മാറ്റം: പ്രവര്‍ത്തനം അവതാളത്തില്‍

  
backup
June 06 2017 | 19:06 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1-2

മങ്കട: എ.ഇ.ഒ ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന പ്രധാനാധ്യാപകരടക്കം മടങ്ങിപ്പോകുന്നത് പതിവാകുന്നു. പഞ്ചായത്ത് നിര്‍ദ്ദേശ പ്രകാരം  മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറിയതോടെയാണ് മങ്കട ഉപജില്ലാ ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. ഡി.പി.ഐ നിര്‍ദ്ദേശത്തെ തുടര്‍ന്നു കഴിഞ്ഞ 29നായിരുന്നു ഓഫിസ് മങ്കട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്  മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് നീക്കിയത്.
പുതിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ കാരണം ഓഫിസ് മാറ്റം അനിശ്ചിതാവസ്ഥയിലായിരുന്നു. തുടര്‍ന്നു പഞ്ചായത്തു ഭരണസമിതിയുടെ സമ്മര്‍ദ്ദത്തില്‍ ഡി.ഡി.ഇയുടെ ഇടപെടല്‍ മൂലം ഓഫിസ് ഫയലുകളും ഫര്‍ണിച്ചറുകളുമെല്ലാം ധൃതി പിടിച്ചു പുതിയ കെട്ടിടത്തിലേക്ക് എത്തിച്ചു തുടങ്ങിയതാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്.
ഓഫിസ് ഫയലുകള്‍ പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്കു എത്തിക്കാനായില്ല. ഫയലുകളൊന്നും മുന്നോട്ടു നീക്കാനുമായില്ല. മാര്‍ക്കറ്റ് കെട്ടിടത്തില്‍ മൂന്നു കടമുറികള്‍ക്കു പുറമേ മുകള്‍ നിലയില്‍ ഒരുമുറി കൂടി ഓഫിസ് സൗകര്യത്തിനായി പഞ്ചായത്ത് അനുവദിച്ചെങ്കിലും ഓഫിസ് സംവിധാനത്തിനും ഇതും മതിയാവില്ലെന്നു ജീവനക്കാര്‍ പറയുന്നു. പുതിയ കെട്ടിടത്തില്‍ ആവശ്യത്തിനുള്ള സൗകര്യമില്ലെന്നു പുറമേ അധ്യാപക സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു.
അസൗകര്യങ്ങളുടെ നടുവില്‍ എ.ഇ.ഒ അടക്കമുള്ള 13 ജീവനക്കാര്‍ ആയിരക്കണക്കിനു വരുന്ന ഓഫിസ് ഫയലുകള്‍  ക്രമീകരിക്കാന്‍ പാടുപെടുകയാണ്. പുന:ക്രമീകരണം പൂര്‍ത്തിയാകുന്നതു വരെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ നിരാശയോടെ മടങ്ങുന്ന സ്ഥിതി തുടരും. അതിനിടെ എ.ഇ.ഒ മഞ്ചേരിയിലേക്ക് സ്ഥലം മാറിയതും സൂപ്രണ്ട് ഒരാഴ്ച മുമ്പ് പ്രമോഷനിലായതും കാര്യങ്ങള്‍ കൂടുതല്‍ കുഴക്കി.
പുതിയ എ.ഇ.ഒ ദിവസങ്ങള്‍ക്കു മുന്‍പ് ചാര്‍ജ് എടുത്തിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ അമിത താല്‍പര്യമാണ് മങ്കട എ.ഇ.ഒ ഓഫിസ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതെന്ന ആരോപണം നില നില്‍കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago