അധ്യാപകനെ അക്രമിച്ച കേസില്‍ പ്രതികള്‍ റിമാന്റില്‍
ആനക്കര: കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കടന്ന് അക്രമം നടത്തി അധ്യാപകനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഒതളൂര്‍ പരപ്പില്‍ രജീഷ് (34), തലക്കശേരി കറുത്തേടത്ത്പടി സുബീഷ് (24), വള്ളിക്കോട്ട് കോട്ടയില്‍ വിഷ്ണു (20) എന്നിവരെയാണ് റിമാന്റ് ചെയ്ത്. മറ്റൊരു പ്രതിയായ ഒതളൂര്‍ കുറുപ്പത് ശ്രീനിവാസനെ (35) ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ എട്ടിന് സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിന്റെ പേരിലാണ് സ്‌കൂളില്‍ അതിക്രമിച്ച് കയറി കംപ്യൂട്ടര്‍ ലാബില്‍ അധ്യാപകനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ സ്‌കൂളലെത്തിയാണ് അക്രമിസംഘം അധ്യാപകരുമായി വഴക്കുണ്ടാക്കിയത്. ഇത് തടയാന്‍ എത്തിയ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ സന്തോഷ് എന്ന അധ്യാപകനെയാണ് ഇവര്‍ മര്‍ദിച്ചത്.
ഇരുചെവികള്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃത്താല പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാന്ന് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."