മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കള്‍
കൊച്ചി: ആലുവയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലേക്ക് സന്തോഷത്തോടെ വിളിച്ച പെണ്‍കുട്ടിയെയാണ് താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി(20)യുടെ മൃതദേഹം കണ്ടെത്തിയതാണ് വിശ്വസിക്കാനാകാതെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്.
മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ഇവരുയര്‍ത്തുന്ന ആരോപണങ്ങള്‍. ജോയ്സി വീട്ടിലേക്ക് അവസാനം വിളിച്ചത് സന്തോഷത്തോടെയായിരുന്നു. ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവും ജോയ്‌സിക്കില്ലെന്നുമാണ് അവര്‍ പറയുന്നത്.
ആലുവ പറവൂര്‍ കവലയിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തിലായിരുന്നു ജോയ്‌സി ജോലി ചെയ്തിരുന്നത്. ജോയ്സിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴോടെയാണ് കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം.
സമീപത്ത് കസേരയും ഉണ്ടായിരുന്നു. കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണര്‍ത്തുന്നത്.
ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നുറപ്പാണെന്ന് ബന്ധുക്കള്‍ തീര്‍ത്തുപറയുന്നു. അതുകൊണ്ട് വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."