നെല്ലായയില്‍ ബോര്‍ഡ് യോഗം അലങ്കോലപ്പെട്ടു: പ്രസിഡന്റ് യോഗം നിര്‍ത്തിവച്ചു
നെല്ലായ: നെല്ലായ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് യോഗം അലങ്കോലപ്പെട്ടതിനാല്‍ യോഗം നിറുത്തിവെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയി. 2019 2020 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനാണ് യോഗം ചേര്‍ന്നത്. എന്നാല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നിലവിലുള്ള 20182019 ലെ വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ നിന്നും ചില ഭേദഗതികള്‍ അംഗങ്ങള്‍ ഉന്നയിച്ചു. ഈ നിര്‍ദ്ദേശത്തെ യോഗത്തില്‍ പങ്കെടുത്ത 16 അംഗങ്ങളില്‍ 10 പേരും പിന്തുണച്ചു. എന്നാല്‍ ഇത് പിന്നീടൊരു യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു പ്രസിഡന്റ് പി.കെ മുഹമ്മദ് ഷാഫിയുടെ അഭിപ്രായം.
ഭരണ സമിതിയിലെ ഭൂരി പക്ഷം അംഗങ്ങളും പിന്തുണച്ച തീരുമാനത്തെ തനിക്ക് സ്വീകാര്യമല്ലെന്നും തന്റെ നിര്‍ദ്ദേശം മാത്രമേ നടപ്പാക്കാനാവൂ എന്ന് നിലപാടെടുക്കുകയും യോഗം നിര്‍ത്തിവച്ചതായി അറിയിച്ചു കൊണ്ട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത പ്രസിഡണ്ടിന്റെ ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമായ നടപടിയില്‍ അംഗങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുകയും ഭരണസമിതി യോഗം അന്യായമായി നിര്‍ത്തിവക്കുകയും ചെയ്ത പ്രസിഡണ്ടിന് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രസിഡണ്ട് രാജിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജനാധിപത്യത്തെ വെല്ലുവിളിക്കുകയും അതുവഴി ഗ്രാമപഞ്ചായത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസിഡണ്ടിന്റെ നടപടി തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ അറിയിച്ചു. അതേസമയം യോഗത്തിലില്ലാത്ത അജണ്ടകള്‍ ചര്‍ച്ചചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് പഞ്ചായത്ത്പ്രസിഡന്റ് കുറ്റപ്പെടുത്തി.
യോഗം അലങ്കോലപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനുമുള്ള ശ്രമം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതിനെ തുടര്‍ന്നാണ് യോഗം അവസാനിപ്പിച്ചതെന്നും ഇതിന് പ്രസിഡന്റിന് അധികാരമുണ്ടെന്നും ഷാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."