സര്‍ക്കാര്‍ നടപടി ദലിത് വിരുദ്ധതയുടെ ഉദാഹരണം: സതീശന് പാച്ചേനി
തലശ്ശേരി: കണ്ണൂര്‍ എസ്.പിയെ സര്‍വിസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനും കോടതിഅലക്ഷ്യത്തിന്
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നടപടി എടുക്കാനും ഉത്തരവിട്ട സംസ്ഥാന പട്ടികജാതിപട്ടികവര്‍ഗ കമ്മിഷന് നടപടിയില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടി വന്ന പീഡന വിഷയത്തിലും തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍, കോടതിയില്‍ ഹാജരാവാതെയും കമ്മിഷന് ഉത്തരവ് പാലിക്കാതെയും പീഡിതരായവര്‍ക്ക് സംരക്ഷണം നല്കുന്നതില് വീഴ്ച വരുത്തിയ വിഷയത്തിലുമാണ് സസ്പെന്ഷന്. സര്‍ക്കാറിന്റെ ദളിത് വിരുദ്ധ സമീപനത്തിന്റെ ഉദാഹരമാണിത്. എസ്.സി-എസ്.ടി കമ്മിഷന് ഉത്തരവ് നിരന്തരമായി അവഗണിക്കുന്ന ആഭ്യന്തര വകുപ്പ് വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കോടതിയോടു പോലും ഇത്തരം സമീപനം
സ്വീകരിച്ചത്.
ഇത്തരം സമീപനം വച്ചുപുലര്‍ത്തുന്ന ആഭ്യന്തര വകുപ്പ് നടപടിയില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."