ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
തലശ്ശേരി: ഫ്രറ്റേര്‍ണിറ്റി മൂവെമെന്റ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.
തലക്കും കാലിനും മറ്റും പരുക്കേറ്റ് അബോധാവസ്ഥയിലായ ലീഗല്‍ സ്റ്റഡീസ് സെന്ററിലെ ഒന്നാംവര്‍ഷ നിയമപഠന വിദ്യാര്‍ഥിയും പെരുമ്പാവൂര്‍ കരിമ്പനക്കല്‍ സ്വദേശിയുമായ അമല്‍റാസി(19)യെ തലശ്ശേരി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്കാണ് സംഭവം. കഴിഞ്ഞ ദിവസം അമല്‍റാസിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാംപസിനകത്ത് വച്ച് റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ ധര്‍മടം പൊലിസ് സ്റ്റേഷനില്‍ പോയി മൊഴി നല്‍കിയ ശേഷം തിരിച്ചെത്തിയ ഉടനെയാണ് അക്രമം. ചുമരില്‍ ചാരിനി
ര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഫ്രറ്റേര്‍ണിറ്റി നേതാക്കള്‍ പരാതിപ്പെട്ടു. ധര്‍മടം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."