മൗലിക അവകാശത്തിന് മുകളിലാണ് വിശ്വാസമെന്ന് കരുതുന്നവര്‍ നവോത്ഥാന ആശയങ്ങളെ പിന്തള്ളുന്നു: മന്ത്രി എ.കെ ബാലന്‍
പാലക്കാട് : മൗലിക അവകാശങ്ങള്‍ക്ക് മുകളിലാണ് വിശ്വാസങ്ങളെന്ന് കരുതുന്ന ചിലരാണ് കേരളത്തിന്റെ നവോത്ഥാന ആശയങ്ങളെ പിന്തള്ളാന്‍് ശ്രമിക്കുന്നതെന്നും ഇതിന് ചില കൂട്ടര്‍ നല്ല പിന്തുണയും നല്‍കുന്നുണ്ടെന്നും പട്ടികജാതി വര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
തരൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്റെ ഓഡിറ്റോറിയം നവീകരണത്തിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.ഇങ്ങനെയുള്ളവര്‍ സമൂഹത്തിന് വെല്ലുവിളിയാണ്. കേരളത്തിലെ സ്ത്രീകള്‍ക്ക് മൗലിക അവകാശങ്ങള്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്.
ദൈവത്തിന് മുന്നില്‍ പുരുഷന് മാത്രം അവകാശം. ഇങ്ങനെയുള്ള ആശയ പ്രചരണം അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കാലാകാലങ്ങളായി പടുത്തുയര്‍ത്തിയ സാംസ്‌കാരിക ബോധം സംരക്ഷിക്കപ്പെടണം. ഇതിനായി സമത്വ ബോധവും തുല്യ നീതിയും ആവശ്യമാണ്. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സംസ്‌കാരിക കേന്ദ്രങ്ങള്‍ ആശയങ്ങള്‍ രൂപപ്പെടുന്ന വേദിയാവണം. ഇതിലൂടെ അന്തവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന വിളനിലമായി മാറ്റണം.
ഇതിലൂടെ സാംസ്‌കാരിക ബോധം ശക്തപ്പെടുത്താന്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ഇതിനായാണ് കേരളം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നവീകരിക്കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമൂണ്ണി അധ്യക്ഷനായ പരിപാടിയില്‍ തരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വാസു, തരൂര്‍ പഞ്ചായത്ത് അംഗം കെ.കൃഷ്ണന്‍, ട്രസ്റ്റ് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."