നവരാത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും
പറളി : നവരാത്രിയെ വരവേല്‍ക്കാന്‍ ജില്ലയിലെ ക്ഷേത്രങ്ങളും അഗ്രഹാരങ്ങളുമൊരുങ്ങിക്കഴിഞ്ഞു. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തിയായ ഒമ്പതു ഭാവരൂപങ്ങള്‍ കൊണ്ടതാണ് നവരാത്രി എന്നതാണ് ഐതീഹ്യം. ദേവിയുടെ ഓരോ ഭാവങ്ങളെയും ഒമ്പതു ദിവസങ്ങളിലായി പൂജിക്കുകയും അഗ്രഹാരങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കുന്നതും നവരാത്രിയുടെ സവിശേഷതയാണ്.
അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ പ്രത്യേകം തട്ടുകളിലായിട്ടാണ് ബൊമ്മക്കൊലു ഒരുക്കുന്നതെന്നതിനാല്‍ മുകളില്‍ ശിവപാര്‍വ്വതി ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും അതിനു താഴെ നവദുര്‍ഗ്ഗ സംഗീതമൂര്‍ത്തികളും ഇതിനു താഴെയായി ശ്രീരാമനു പഴം കൊടുക്കുന്ന ശിവ പാര്‍വ്വതി കല്യാണം, സുബ്രമണ്യന്‍ അഥവാ ആറുമുഖന്റെ അറുപടൈവീട്, ഏറ്റവും താഴെ കല്യാണ കോലങ്ങള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഭംഗിയില്‍ നിരത്തി നട്ടുള്ളവ പ്രകൃതി മണ്‍പാത്രങ്ങള്‍ കൃഷ്ണനും ഗോപിയും വൃന്ദാവനത്തില്‍ ഇരുന്ന് രാജസഭ, വീട്ടുപകരണങ്ങല്‍ രക്ത ചന്ദനം കൊണ്ടുണ്ടാക്കിയുള്ള മേശ, കസേര ഉപകരണങ്ങള്‍ എന്നിവക്കൊപ്പം പച്ചരി, ഉപ്പ്, പരിപ്പ്, ഉഴുന്ന്, പഞ്ചവ്യഞ്ജനങ്ങള്‍ എന്നിവ നിരത്തിയതിനു മുന്നില്‍ വശവും നിലവിളക്കും വെച്ച് ഒമ്പതു ദിവസം പൂജകളും നടത്തി വരുന്നതാണ് വനരാത്രിയുടെ പ്രത്യേകത.
ദേവിയുടെ രൂപഭേദങ്ങള്‍ ദുര്‍ഗ്ഗാഷ്ടമിയെ മഹാനവമി വിജയദശമി എന്നീ ദിനങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്. ഇതില്‍ വിജയദശമി എന്നീ ദിനങ്ങങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്. ഇതില്‍ മഹാനവമിനാളുകളില്‍ ആയുധ പൂജയും വിജയദശമി നാളുകളില്‍ എഴുത്തിനിരുത്തും സരസ്വതി പൂജയും നടത്തുന്നുണ്ട്. ജില്ലയിലെ പ്രധാന അഗ്രഹാരങ്ങളായ പറളി, എടത്തറ, നൂറണി, പള്ളിപ്പുറം, കല്‍പ്പാത്തി എന്നിവിടങ്ങളെല്ലാം നവരാത്രിയെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു.
സ്വന്തമായി ബൊമ്മക്കൊലു നിര്‍മ്മിക്കുന്നവരുണ്ടെങ്കിലും നവരാത്രിയുടെ ഭാഗമായി ബൊമ്മകള്‍ വില്‍ക്കാനായി അഗ്രഹാരങ്ങളിലെതെതുന്ന കച്ചവടക്കാരുമുണ്ട്. ആയുധ പൂജയെ വരവേല്‍ക്കാന്‍ കരിമ്പ്, പൊരിവിപണിയും സജീവമായി.
കൊല്ലങ്കോട് മേഖലയില്‍ നിന്നുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പൊരി എത്തുന്നുത്. ആയുധ പൂജ ലക്ഷ്യമിട്ട് മേലാമുറി മാര്‍ക്കറ്റ് റോഡിലും സുല്‍ത്താന്‍പേട്ട കോയമ്പത്തൂര്‍ റോഡിലും പ്രധാനമായി കരിമ്പു വിപണനം സജീവമാണ്. പൂജ കഴിഞ്ഞാലും തുടര്‍നാളുകളില്‍ കരിമ്പ് കുറഞ്ഞ വില ലഭിക്കുമെന്നതിനാല്‍ ഇതു പ്രതീക്ഷച്ചെത്തുന്നവരുമുണ്ട്. ജില്ലയിലെ പ്രധാന പൂമാര്‍ക്കറ്റായ മേട്ടുപ്പാളയം തെരുവിലും ആയുധ പൂജക്കായുള്ള പൂ വിപണി സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."