പാലം പണിക്ക് വഴിതെളിഞ്ഞത് പള്ളി കമ്മിറ്റി സ്ഥലം വിട്ടുനല്‍കിയതിനാല്‍
എടച്ചേരി: വര്‍ഷങ്ങളോളം നീണ്ടുപോയ പാലം നിര്‍മാണത്തിന് വഴിയൊരുക്കിയത് തുരുത്തി നിസ്‌കാരപ്പള്ളി കമ്മിറ്റിയുടെ ഇടപെടല്‍.
ഏതാണ്ട് മുന്നൂറ് വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ ചെറിയ നിസ്‌കാരപ്പള്ളി കടവിലെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ആരാധനയ്ക്കായി പൂര്‍വികര്‍ പണിതതായിരുന്നു. ഏറെക്കാലത്തെ പഴക്കം ചെന്ന പള്ളി മാറ്റിപ്പണിയണമെന്ന തീരുമാനം കമ്മിറ്റിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു.
പള്ളി നിലനിന്ന അതേ സ്ഥലത്തു തന്നെയാണ് സാധാരണ ഗതിയില്‍ മാറ്റിപ്പണിയാറുള്ളത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന ധാരണയനുസരിച്ച് തുരുത്തി പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമായിരുന്നു. ഇവര്‍ക്ക് വേണ്ടത്ര നഷ്ടപരിഹാരം നല്‍കുന്നതിലുള്ള തടസമായിരുന്നു പാലംപണി ഇത്രയും കാലം നീണ്ടുപോകാന്‍ കാരണമായത്.
എന്നാല്‍ ഇവിടെയുള്ള നിസ്‌കാരപ്പള്ളി അല്‍പം മുന്നോട്ട് മാറ്റിപ്പണിതാല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാതെ തന്നെ അപ്രോച്ച് റോഡ് പണിയാന്‍ പറ്റും. ഈ വിവരം ഉത്തരവാദപ്പെട്ടവര്‍ പള്ളിക്കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."