യു.എസിനെ പേടിച്ച് ചൈന വെനസ്വേലന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി
ബെയ്ജിങ്: യു.എസ് ഉപരോധമുള്ളതിനാല്‍ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയുടെ ദേശീയ പെട്രോളിയം കമ്പനി നിര്‍ത്തിവച്ചു. വെനസ്വേലയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.
ഈമാസമാദ്യം യു.എസിലെ വെനസ്വേല സര്‍ക്കാരിന്റെ സ്വത്തുവകകളെ മരവിപ്പിച്ച യു.എസ് വെനസ്വേലയുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണാധികാരി നിക്കോളാസ് മദ്യൂറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനുവരിയിലാണ് അവരുടെ എണ്ണ വ്യവസായത്തിനെതിരേ യു.എസ് ഉപരോധമേര്‍പ്പെടുത്തിയത്. 2018ല്‍ മദ്യൂറോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് നിയമവിരുദ്ധമായാണെന്നാണ് യു.എസ് ആരോപണം. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ കാലത്ത് ചൈന വെനസ്വേലക്ക് 50 ബില്യന്‍ ഡോളറിന്റെ വായ്പ നല്‍കിയിരുന്നു. ഈവര്‍ഷം പകുതി വരെ ചൈന 8.67 മില്യന്‍ ടണ്‍ അസംസ്‌കൃത എണ്ണ വെനസ്വേലയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ദിനംപ്രതി 3,50,000 ബാരല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."