HOME
DETAILS
MAL
ശ്രീലങ്കയുടെ പുതിയ സൈനികമേധാവി യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടയാള്‍
backup
August 19 2019 | 19:08 PM
കൊളംബോ: ശ്രീലങ്കയിലെ 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധ കാലത്ത് കടുത്ത മനുഷ്യാവകാശധ്വംസനം നടത്തിയെന്ന് ആരോപണമുള്ള ജനറലിനെ രാജ്യത്തെ പുതിയ സൈനികമേധാവിയായി നിയമിച്ചു. മേജര്‍ ജനറല്‍ ശാവേന്ദ്ര സില്‍വയെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന സൈന്യാധിപനായി അവരോധിച്ചത്.
തമിഴ് പുലികളുമായുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ 58ാം ഡിവിഷന് സേനാദളത്തിന്റെ മേധാവിയായിരുന്നു സില്‍വ. ഈ ഡിവിഷന് സാധാരണക്കാരെയും ആശുപത്രികളെയും ലക്ഷ്യംവയ്ക്കുകയും മാനുഷികസഹായങ്ങള്‍ തടയുകയും ചെയ്തെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചത്. യു.എന്‍ കണക്കനുസരിച്ച് ഒരു ലക്ഷം പേര് കൊല്ലപ്പെട്ട യുദ്ധത്തിന്റെ അവസാന മാസങ്ങളില്‍ 45,000 തമിഴരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."