കുര്‍ദ് ബന്ധം: തുര്‍ക്കിയില്‍ മൂന്ന് മേയര്‍മാരെ മാറ്റി, 400 പേരെ അറസ്റ്റ് ചെയ്തു
അങ്കാറ: കുര്‍ദ് സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ മൂന്നു മേയര്‍മാരെ സ്ഥാനഭ്രഷ്ടരാക്കുകയും 400ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പീപിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ ദിയാര്‍ബക്ര്‍, മാര്‍ദിന്‍, വാന്‍ പ്രവിശ്യകളിലെ മേയര്‍മാരെയാണ് നീക്കിയത്. ഇവര്‍ക്കെതിരേ ഭീകരസംഘടനാ ബന്ധം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (എച്ച്.ഡി.പി)ക്കു വേണ്ടി അവരവരുടെ മുനിസിപ്പാലിറ്റികളില്‍നിന്ന് പണവും വിഭവങ്ങളും മേയര്‍മാര്‍ കടത്തുന്നതായും ആരോപണമുണ്ട്.
35 വര്‍ഷമായി തുര്‍ക്കി ഭരണകൂടത്തിനെതിരേ വിപ്ലവം നടത്തുന്ന പി.കെ.കെയുമായി എച്ച്.ഡി.പിക്ക് ബന്ധമുണ്ടെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിക്കു പുറമെ യു.എസ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് പി.കെ.കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."