കൊടിതോരണങ്ങളും ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണം: കലക്ടര്‍
കണ്ണൂര്‍: റോഡരികുകളിലും കവലകളിലും ട്രാഫിക് സിഗ്നലുകളിലും മറ്റുമുള്ള കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, ഹോര്‍ഡിങ്ങുകള്‍, കമാനങ്ങള്‍, കട്ടൗട്ടുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ടയാളുകള്‍ തിങ്കളാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടു. അല്ലാത്ത പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരമുള്ള ശിക്ഷാനടപടികളെടുക്കും. മഴക്കാലത്ത് ട്രാഫിക് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണിത്.
തിങ്കളാഴ്ച അര്‍ധ രാത്രിമുതല്‍ പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രത്യേക യോഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും
യോഗത്തില്‍ തീരുമാനമായി. അപകടത്തിന് കാരണമാവുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതത് സി.ഐ ഓഫിസുകളില്‍ അറിയിക്കാം. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.പി ജി. ശിവവിക്രം, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) ബി. അബ്ദുന്നാസര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."