ഉത്തരവാദിത്ത ടൂറിസം നടപ്പാക്കും
കണ്ണൂര്‍: ലോകത്തിന് തന്നെ മാതൃകയായിക്കൊണ്ട് കുമരകത്ത് നടപ്പിലാക്കിയ ഉത്തരവാദിത്ത ടൂറിസം കേരളത്തില്‍ വ്യാപിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂരില്‍ ഉത്തരവാദിത്ത ടൂറിസം അവബോധ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതി വ്യാപകമാകുന്നതോടെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസത്തില്‍ ആറുകോടി മുടക്കിയപ്പോള്‍ 15 കോടിയാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. ഈ രീതി തേക്കടി, വയനാട്, കോവളം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സമൂഹത്തിലെ എല്ലാവരെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 1206 തൊഴില്‍ പരിശീലനവും ഇതുവഴി നല്‍കി. ഉത്തരമലബാറിന്റെ ടൂറിസം സാധ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കുന്നത്. പയ്യാമ്പലം വികസനത്തിനായി മൂന്നുകോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത്, പി.
കെ ശ്രീമതി എം.പി, എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, സി. കൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി. ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീല്‍ഡ് കോഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."