ഒടുവില്‍ ട്രംപ് സമ്മതിച്ചു, ഗ്രീന്‍ലാന്റിനെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്ന കാര്യം
കോപന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കം നടത്തുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ അതിന് നമ്പര്‍ 1 പരിഗണനയൊന്നും നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീന്‍ലാന്റിനെ ട്രംപ് വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തേ വൈറ്റ്ഹൗസ് ശരിവെച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ട്രംപ് നല്‍കുമെന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോ പറഞ്ഞിരുന്നത്.
അതേസമയം ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും രോഷത്തോടെയാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വില്‍പ്പനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ 'അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്. ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്റ്. ധാതുക്കള്‍, ശുദ്ധജലം, ഐസ്, മത്സ്യം, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങി പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവും സാഹസിക വിനോദസഞ്ചാര കേന്ദ്രവുമാണ് ഗ്രീന്‍ലാന്‍ഡ്. വ്യവസായരംഗത്ത് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനയ്ക്കില്ല എന്നാണ് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
ഓസ്‌ട്രേലിയയെ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ്. നാറ്റോ അംഗമാണ് ഡെന്‍മാര്‍ക്ക്. മിസൈല്‍ മുന്നറിയിപ്പുകള്‍ക്കും ബഹിരാകാശ നിരീക്ഷണത്തിനുമായി റഡാറുകളും സെന്‍സറുകളും സജ്ജീകരിച്ചിരിക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമായ ഗ്രീന്‍ലാന്‍ഡിലെ തുലെ എയര്‍ബേസില്‍ അമേരിക്കന്‍ സൈന്യം പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
1946ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ഹാരി ട്രൂമാന്‍ 10 കോടി യു.എസ് ഡോളറിനു തുല്യമായ സ്വര്‍ണം നല്‍കി ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."