HOME
DETAILS
MAL
മയക്കുമരുന്ന് കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ്
backup
August 19 2019 | 19:08 PM
മുംബൈ: മയക്കുമരുന്ന് കൈവശംവച്ച കേസില്‍ ജമ്മുകശ്മിര്‍ കേഡറിലുള്ള മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ 15 വര്‍ഷം കഠിന തടവിന് മുംബൈയിലെ പ്രത്യേക നാര്‍കോട്ടിക് കോടതി ശിക്ഷിച്ചു. മുന്‍ ഐ.പി.എസ് ഓഫിസര്‍ സജി മോഹന്‍ പുറമെ അംഗരക്ഷകനെ 10 വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. 44 കിലോ മയക്കുമരുന്നുമായി 2009ലാണ് സജിമോഹനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേരളത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയരക്ടറായി സേവനം ചെയ്യുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്റെ വസതിയില്‍നിന്ന് 25 കിലോ ഹെറോയിനും പ്രത്യേകസംഘം കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."