രുചിവൈവിധ്യമൊരുക്കി സ്‌കൂളുകളില്‍ ഭക്ഷ്യ ദിനാചരണം
കൊടുവള്ളി: പനക്കോട് ജെ.ഐ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേള രുചി വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. വീടുകളില്‍നിന്നു കുട്ടികള്‍ അമ്മമാരുടെ സഹായത്തോടെ സ്വയം പാചകം ചെയ്ത നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ഫുഡ് സേഫ്റ്റി ഓഫിസര്‍ ടി. രേഷ്മ മേള ഉദ്ഘാടനം ചെയ്തു. ഭക്ഷണ ശീലങ്ങള്‍ എന്ന വിഷയത്തില്‍ പഠനക്ലാസും നടന്നു. സ്‌കൂള്‍ മാനേജര്‍ വി.ടി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. മാപ്പിളപ്പാട്ട് കലാകാരന്‍ ടി.ഡി ഫസല്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ടി. അഷ്‌റഫ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് വാവാട് നന്ദിയും പറഞ്ഞു.
താമരശ്ശേരി: കൈതപ്പൊയില്‍ ജിഎം യു.പി സ്‌കൂളില്‍ നടത്തിയ ഭക്ഷ്യമേള മുന്‍ പി.ടി.എ പ്രസിഡന്റ് ഇമ്പിച്ചിഅമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ അബ്ദുറഹ്മാന്‍, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ കഹാര്‍, ബാബു കൈതപ്പൊയില്‍, കെ.ടി ബെന്നി, പരീത് കെ.വി, സൈനുല്‍ ആബിദ്, ഫിലോമിന ജോസഫ്, ലിസ്സി എന്‍.ജെ, റീത്ത എ.വി, സുല്‍ഫീക്കര്‍ ഇബ്രാഹിം സംബന്ധിച്ചു.
കട്ടാങ്ങല്‍: പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍.പി സ്‌കൂള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള 200ലധികം വ്യത്യസ്ത നാടന്‍ വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. മാവൂര്‍ ബി.പി.ഒ അജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പുഷ്പലത ടീച്ചര്‍, മെംബര്‍ പി.പി മൈമൂന, ടി.ടി മൊയ്തീന്‍കോയ, അബൂബക്കര്‍കുട്ടി ഹാജി, ശാന്ത ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍, പി.പി റാബിയ, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് രൂപാ റാണി സംസാരിച്ചു.
മുക്കം: വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ കാരശ്ശേരി എച്ച്.എന്‍.സി.കെ.എം എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.ഡി ടോമി, പി.ടി.എ പ്രസിഡന്റ് ടി. മധുസൂദനന്‍, വി.എസ് മോഹനന്‍, സി.കെ സിദ്ദീഖ്, സി.കെ ആത്മജിത, കെ. അബ്ദുറസാഖ്, കരീം ചോണാട്, പി. രജീഷ്, മാതൃസമിതി പ്രതിനിധികളായ ഇ. മുബീന, ആരിഫ സത്താര്‍, സലീന, ഹസീന, ഷാഹിന, സബിത നേതൃത്വം നല്‍കി.
കൊടുവള്ളി: പറമ്പത്തുകാവ് എ.എം.എല്‍.പി സ്‌കൂളില്‍ ഭക്ഷ്യദിനത്തോടനുബന്ധിച്ച് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സുനി അധ്യക്ഷനായി. ചെന്നൈ ഡിഫന്‍സ് മന്ത്രാലയ ഓഫിസര്‍ കെ.കെ സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുസമദ്, കെ.കെ റംല, ഫസല്‍ ആവിലോറ, ടി. ഷബീന ബീവി, പി.സി ഖാദര്‍ മാസ്റ്റര്‍, എം.സി ലധിക സംസാരിച്ചു. പാചക മത്സരത്തില്‍ ഒ.പി മുംതാസ് ഒന്നാം സ്ഥാനവും കെ.ക ഫെമിനാസ്, ദിവ്യ എന്നിവര്‍ രണ്ടാം സ്ഥാനവും കെ. സുബൈദ, കെ.ടി ഹസീന എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. കെ.കെ ഹൈറുന്നീസ, ബല്‍ഖീസ് ഹസന്‍, കെ.റുഖിയ എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തി. വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ കെ.എ റഹീം മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക സി.കെ സുലൈഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."