HOME
DETAILS

ഹജ്ജ്: രണ്ടാം ഗഡു സംഖ്യ 19 നകം അടക്കണം

  
backup
June 06 2017 | 21:06 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%97%e0%b4%a1%e0%b5%81-%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-19-%e0%b4%a8%e0%b4%95



കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ രണ്ടാം ഗഡു  വഴി അടക്കേണ്ട തുക ഈ മാസം 19 നകം അടക്കണം. ഗ്രീന്‍ കാറ്റഗറിയില്‍പെട്ടവര്‍ ബലി കര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 162150 രൂപയും അസീസിയ്യ കാറ്റഗറിയില്‍പെട്ടവര്‍  ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 128750 രൂപ എന്ന ക്രമത്തിലുമാണ് പണം ബാങ്ക് വഴി അടക്കേണ്ടത്.
വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഒന്നു മുതല്‍  324 വരെ ക്രമ നമ്പരുള്ളവര്‍ക്കു യാത്രാനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ സംഖ്യയും  ഒറ്റത്തവണയായി,  ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 243150 രൂപ രൂപയും അസീസിയ്യ കാറ്റഗറിയില്‍പെട്ടവര്‍  ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 209750 രൂപ തോതില്‍  ഒറ്റതവണയായി അടക്കണം.
റിപ്പീറ്റര്‍ മെഹ്‌റം, രണ്ടാമത് ഹജ്ജ് നിര്‍വഹിക്കുന്നവര്‍ എന്നിവര്‍ കൂടുതലായി 10750 രൂപയും കുട്ടികള്‍ യാത്രയില്‍ ഉണ്ടെങ്കില്‍  11850 രൂപയും അധികമായി അടക്കണം. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍  അവസരം ലഭിച്ചവര്‍ സംഖ്യ അടച്ചതിനുള്ള അസ്സല്‍ രശീതിനോടൊപ്പം മെഡിക്കല്‍ സ്‌ക്രീനിങ് സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ പാസ്‌പോര്‍ട്ടും ജൂണ്‍ 16നകം ഹജ്ജ് ഓഫിസില്‍ നേരിട്ടു സമര്‍പ്പിക്കണം. രണ്ടാം ഗഡുവായി  പണമടക്കുന്നവര്‍   പണമടച്ചതിനുശേഷമുള്ള ഇതിന്റെ  രശീതി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലേക്കു 19നകം കിട്ടുന്ന രീതിയില്‍ രജിസ്‌ട്രേഡ് തപാല്‍ മുഖേന അയക്കണം. സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ്  പണമടക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും പണമടയ്ക്കാം.
പണമടയ്ക്കുന്നതിനുള്ള സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍  നിന്നു ലഭിക്കും. പ്രവാസികളുള്‍പ്പെടെ ഇതുവരെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തവര്‍ ജൂലൈ അഞ്ചിനു മുമ്പ് ഹജ്ജ് കമ്മിറ്റി ഓഫിസില്‍  എത്തിക്കണം. സംശയ നിവാരണങ്ങള്‍ക്ക് അതാതു മേഖലയിലുള്ള ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടണമെന്നു  ജില്ലാ ട്രെയിനര്‍ എന്‍.പി.സൈനുദ്ധീന്‍ അറിയിച്ചു.
കുമ്പള, കാസര്‍കോട് , ചെര്‍ക്കള, ഉദുമ മേഖലകളിലെ ഹാജിമാര്‍ക്ക് ഹാറ്റ് കാര്‍ഡ് തയാറാക്കുന്നതിനും ബാങ്കില്‍ പണമടക്കുന്നതിനുള്ള പേ ഇന്‍സ്‌ളിപ് വിതരണത്തിനുമുള്ള ക്യാംപ് നാളെ  രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക്  12 വരെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം  മദ്‌റസയില്‍ നടക്കും.ക്യാംപില്‍  ഡോക്ടര്‍മാര്‍ ഹാജിമാരെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.ഈ മേഖലയിലെ ഹാജിമാര്‍ പാസ്‌പോര്‍ട്ട്  കോപ്പി, ഇതുവരെയുള്ള മെഡിക്കല്‍ രേഖകള്‍, രക്ത ഗ്രൂപ്പ് പരിശോധനാ റിപ്പോര്‍ട്ട്, ഹജ്ജ് കവര്‍ നമ്പര്‍ എന്നിവ കൊണ്ടു വരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago