HOME
DETAILS
MAL
മുസോടി അതിക്ക കടപ്പുറത്ത് കര കടലെടുത്തു
backup
June 06 2017 | 21:06 PM
ഉപ്പള: മുസോടി അതിക്ക കടപ്പുറത്ത് കടലാക്രമണം. രൂക്ഷമായ കടലാക്രമണത്തില്‍ മുന്നൂറു മീറ്ററോളം ദൂരം കര കടലെടുത്തു. ഒരു കടയും ആറു വീടുകളും ഏതു സമയത്തും കടലാക്രമണത്തിനു വിധേയമാവാമെന്ന നിലയിലാണ്.
അതിക്ക കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍, ഖദീജ, മൊയ്തീന് കുഞ്ഞി, സുഹറ, ഹസ്സന്, അബ്ബാസ് എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലുള്ളത്. ഹമീദെന്നയാളുടെ കടയും അപകടാവസ്ഥയിലാണ്. കടലാക്രണ വിവരമറിഞ്ഞ് മഞ്ചേശ്വരം തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കഴിഞ്ഞ വര്‍ഷം കടലാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കരിങ്കല്‍ ഭിത്തി കെട്ടാന്‍ കരിങ്കല്ല് ഇറക്കിയിരുന്നു. എന്നാല്‍ രണ്ടു മാസം മുമ്പുണ്ടായ കടലാക്രമണത്തില്‍ കരിങ്കല്ല് മുഴുവന്‍ കടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."