മരട് നഗരസഭ പരിസ്ഥിതി ദിനാഘോഷത്തില്‍ ചേരിതിരിവ്
മരട്: പരിസ്ഥിതി ദിനാഘോഷം മരട് നഗരസഭയില്‍ ചേരിതിരിവേടെ ആഘോഷിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും രണ്ടിടത്തായി ഫല വൃക്ഷ തൈ നടീല്‍ നടത്തി. മാങ്കായില്‍ ഹൈസ്കൂളില്‍ വൃക്ഷ തൈകള്‍ നടുന്നതിനാണ് നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്.
രാവിലെ പത്ത് മണിയോടെ ആക്റ്റിങ് ചെയര്മാന് എല്ലാഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിപക്ഷത്ത് നിന്നു ആരേയും കാണാഞ്ഞതിനാല്‍ ഭരണകക്ഷി അംഗങ്ങളുടെയും നഗരസഭ സ്കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തന്നെ നഗരസഭ ആക്റ്റിങ് ചെയര്മാന് ജബ്ബാര്‍ പാപ്പന വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷമാകട്ടെ കുണ്ടന്നൂര്‍ ജെ.ബി.എസില്‍ പരിപാടി നടത്തുകയായിരുന്നു. മുന്‍ ചെയര്‍പെഴ്സണ്‍ ദിവ്യ അനില്‍കുമാര്‍ സ്കൂളിനു പുറത്ത് വൃക്ഷതൈ നട്ടുപരിസ്ഥിതിദിനാഘോഷം നടത്തി. നഗരസഭയില്‍ പുതിയ ചെയര്‍പെഴ്സനെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പിനിടെയാണ് ചേരിതിരിഞ്ഞുള്ള കോലാഹലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."