ട്രാക്കിലാവാതെ 1000 കോടിയുടെ കുട്ടനാട് പാക്കേജ്
ധൃതിപിടിച്ച് എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍
ആലപ്പുഴ: ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടിയുടെ കുട്ടനാട് പാക്കേജ് ട്രാക്കിലായില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് തടസമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് 1000 കോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പദ്ധതി പ്രാവര്‍ത്തികമാകാതെ നീളാന്‍ കാരണം. ജലവിഭവ വകുപ്പാണ് കുട്ടനാട് പാക്കേജിന് തുരങ്കംവയ്ക്കുന്നത്. ആദ്യം 1840 കോടിയുടെ കുട്ടനാട് പാക്കേജാണ് പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പദ്ധതി ആറു വര്‍ഷമെടുത്തു. ചെലവഴിച്ചതാവട്ടെ 750 കോടി മാത്രം. കുട്ടനാട്ടുകാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായ സമിതിയാണ് 2008ല്‍ കുട്ടനാട് പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. 2010ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
2013ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി 2016 വരെ നീട്ടിക്കൊടുത്തു. 12 വകുപ്പുകള്‍ക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഓരോ വകുപ്പും തന്നിഷ്ടപ്രകാരം നീങ്ങിയതോടെ കുട്ടനാട് പാക്കേജ് ലക്ഷ്യംകണ്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി പുറംകരാര്‍ കൊടുത്തതും സ്വാമിനാഥന്‍ വിഭാവനം ചെയ്തതുപോലെ പദ്ധതി നടപ്പാക്കാനാവാതെ വന്നതും കുട്ടനാടിന്റെ ഇന്നത്തെ ദുരിതത്തിന് കാരണമായി. കഴിഞ്ഞ മഹാപ്രളയത്തിനുശേഷമാണ് പാക്കേജിനെ കുറിച്ച് വീണ്ടും ചര്‍ച്ച ഉയര്‍ന്നത്. കഴിഞ്ഞ ബജറ്റില്‍ 1000 കോടി വകയിരുത്തുകയും ചെയ്തു.
കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ തയാറാക്കാന്‍ ഇതുവരെ കാര്യമായ നീക്കമൊന്നും നടന്നിട്ടില്ല. പ്രാധാന്യവും മുന്‍ഗണനയും നിശ്ചയിച്ച് വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പാക്കണമെന്നും ധൃതിയില്‍ എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."