വിവാഹപൂര്‍വ കൗണ്‍സലിങ് ക്യാംപ്; സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം; മുസ്‌ലിം ലീഗ്
കണ്ണൂര്‍: ന്യൂനപക്ഷ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിങ് ക്യാംപുകള്‍ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സിയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീംചേലേരി.
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉപദേശക സമിതി ചെയര്‍മാനായ സംഘടനയാണ് ഐ.ആര്‍.പി.സി.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ളതും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതുമായ വകുപ്പാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്. കേരളത്തില്‍ സ്തുത്യര്‍ഹമായ വിധത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ഒട്ടേറെ സംഘടനകളുണ്ട്. ജില്ലയില്‍ തന്നെ എല്ലാവിധ സൗകര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ ഈ രംഗത്തെ ഉന്നത മാതൃകകളാണ്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ സംഘടനകളെയും അവഗണിച്ച് സി.പി.എം നിയന്ത്രണത്തിലുള്ള ഒരൊറ്റ സംഘടനക്ക് മാത്രം ഒരുസര്‍ക്കാര്‍ വകുപ്പിന്റെ പദ്ധതി അനുവദിച്ച് നല്‍കിയതിന്റെ മാനദണ്ഡം ന്യൂനപക്ഷ വകുപ്പ് വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."