മാലിന്യമുക്ത വാഴക്കാടിന് ഊന്നല്‍ നല്‍കി പഞ്ചായത്ത് വികസന സെമിനാര്‍
എടവണ്ണപ്പാറ: മാലിന്യമുക്ത വാഴക്കാടിന് ഊന്നല്‍ നല്‍കി വാഴക്കാട് പഞ്ചായത്ത് വികസന സെമിനാര്‍. സെമിനാര്‍ ടി.വി.ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഞ്ചരകോടിയുടെ വികസന നിര്‍ദേശങ്ങള്‍ അടങ്ങിയ 2016-17 വര്‍ഷത്തേക്കുള്ള കരട് പദ്ധതിക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്.
മാലിന്യ നിര്‍മാര്‍ജനം, പി.എച്ച്.സി കെട്ടിട പൂര്‍ത്തീകരണം, ജൈവകൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുടെ സമഗ്രവികസനം, ഭിന്നശേഷിക്കാര്‍, വികലാംഗര്‍, പട്ടികജാതി-പട്ടികവര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഉന്നമനം, അങ്കണവാടി നവീകരണം, ഗ്രാമീണറോഡ് വികസനം എന്നിവയാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഹാജറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം പദ്ധതി അവലോകനവും വികസന സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ എ.പി തങ്ക പദ്ധതിയുടെ അവതരണവും നടത്തി.
ജില്ലാപഞ്ചായത്തംഗം പി.ആര്‍ രോഹില്‍നാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീറ, ബ്ലോക്ക് അംഗങ്ങളായ കെ.ഷറഫുന്നീസ, മണ്ണറോട്ട് ഫാത്തിമ, കെ.വി ഷബീറ, മുഹമ്മദ് പറക്കുത്ത്, ശ്രീമതി, പി.കെ.മുരളീധരന്‍, സി.ഭാസ്‌ക്കരന്‍, അബ്ദുറഹ്ാന്‍, ഷിബു,സദാശിവന്‍, ഒ.കെ അയ്യപ്പന്‍, എം.സി നാസര്‍, സെക്രട്ടറി കെ.ജയപ്രകാശ്, ആര്‍.സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."