HOME
DETAILS
MAL
24 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
backup
October 17 2018 | 07:10 AM
ആലക്കോട്: ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നിര്‍മാണത്തിന് കുറഞ്ഞ നിരക്കില്‍ കമ്പിയും സിമന്റും എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് 24 ലക്ഷത്തോളം രൂപ കൈക്കലാക്കി മുങ്ങിയ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഭീമനടി കുന്നംകൈയിലെ മഠത്തിപ്പറമ്പില്‍ ജോസഫ് എം. ജോര്‍ജിനെ (59)യാണ് ആലക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി കോര്‍ഡിനേറ്റര്‍ കളപ്പുര തോമസ് നല്കിയ പരാതിയിലാണ് അറസ്റ്റ്. മലബാര്‍ സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് ക്വട്ടേഷന്‍ മുഖാന്തിരം പള്ളി അധികൃതരുമായി ധാരണയിലെത്തിയിരുന്നു. ആദ്യഘട്ടങ്ങളില്‍ കരാര്‍ വ്യവസ്ഥ പാലിച്ചിരുന ജോസഫ് പിന്നീട് അസ്വാന്‍സ് തുക കൈപ്പറ്റിയതിന് ശേഷം കബളിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."