HOME
DETAILS

ഫ്‌ളക്‌സ്  നിരോധനം ശക്തമാക്കും

  
backup
October 17 2018 | 07:10 AM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും മറ്റും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 10ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. റോഡരികുകളിലും കവലകളിലും വൈദ്യുതത്തൂണുകളിലും മറ്റും ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള പരസ്യബോര്‍ഡുകള്‍, പ്രചാരണ ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി വ്യക്തമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇവ സ്ഥാപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
ആദ്യപടിയായി അവര്‍ക്ക് നോട്ടിസ് നല്‍കുകയും തുടര്‍ന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവും സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കും. തങ്ങളുടെ തദ്ദേശ സ്ഥാപന പരിധിയില്‍ അനധികൃത ബോര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് സെക്രട്ടറിമാര്‍ക്കാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികള്‍ അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കുന്ന എം.സി.എ.ഫുകളും ബ്ലോക്കുതലത്തില്‍ ഒരുക്കുന്ന ആര്‍.ആര്‍.എഫുകളും ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദേശിച്ചു. എം.സി.എഫുകളില്‍ ശേഖരിച്ച് ആര്‍.ആര്‍.എഫിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് കൊണ്ടുപോകുന്നതിന് ക്ലീന്‍ കേരള കമ്പനി സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി കമ്പനി കരാറില്‍ ഒപ്പുവച്ചു. എം.സി.എഫും ആര്‍.ആര്‍.എഫും സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ അതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകളുടെ തെറ്റിദ്ധാരണ അകറ്റാന്‍ വേണ്ടതു ചെയ്യും. 37 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി.

ഫ്‌ളക്‌സുകളുടെ പുനഃചംക്രമണം അസാധ്യം


കണ്ണൂര്‍: പരിസ്ഥിതിക്കും ആരോഗ്യത്തിനും അപകടകാരിയായ പി.വി.സി ഫ്‌ളക്‌സുകള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാമെന്ന ഫ്‌ളക്‌സ് കമ്പനിക്കാരുടെ വാദം തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്.
ഫ്‌ളക്‌സ് നിര്‍മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ് കാന്‍സര്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയ ഗുരുതരായ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്ന് നേരത്തേ തെളിയിക്കപ്പെട്ടതാണ്. ഇവ റീസൈക്കിള്‍ ചെയ്യുകയോ കത്തിക്കുകയോ ചെയ്യുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്‌സൈഡും ഫ്യൂറാനും ഉണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തങ്ങള്‍ തന്നെ തിരിച്ചെടുത്ത് പുനഃചംക്രമണം ചെയ്യാമെന്ന ഇവരുടെ വാദം തെറ്റാണ്. കേരളത്തിലെ ഒരു കമ്പനി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്ഥാപിക്കാനിരുന്ന ഫ്‌ളക്‌സ് റീസൈക്ലിങ് കേന്ദ്രം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്ഘാടനത്തിനു മുന്‍പുതന്നെ പൂട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് നിര്‍മാതാക്കളുടെ പ്രതിനിധികള്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പി.വി.സി ഫ്‌ളക്‌സുകള്‍ അനുവദിക്കാനാവില്ലെന്ന കാര്യം വ്യക്തമാക്കിയതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago