ശബരിമല live: ശബരിമലയില്‍ നിരോധനാജ്ഞ, തീര്‍ഥാകടകര്‍ക്ക് ബാധകമല്ല
ശബരിമലയില്‍ നാളെ നിരോധനാജ്ഞ. നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. ഇലവുങ്കല്‍, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.30 കി.മീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. നാലു സ്ഥലങ്ങളില്‍ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇന്ന് രാത്രി 12 മുതല്‍ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ.ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടും. തീര്‍ഥാകടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും കലക്ടര്‍ പറഞ്ഞു.
ആക്രമിച്ചവരെ തിരിച്ചറിഞ്ഞു. ഉടന്‍ നടപടിയെടുക്കുമെന്ന് ഡി.ജി.പി
- പമ്പയില്‍ പൊലിസ് ലാത്തിചാര്‍ജ്ജ്; പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്യുന്നു
- പൊലിസിനു നേരെയും കല്ലേറ്, വാഹനങ്ങള്‍ക്കും കല്ലേറ്
നടതുറക്കാനുള്ള സമയമാവുമ്പോള്‍ പമ്പയില്‍ കൂടുതല്‍ പൊലിസെത്തി. അക്രമികള്‍ വ്യാപകമായി കല്ലെറിയുകയും ചെയ്തതോടെ പൊലിസ് ലാത്തിവീശി. പൊലിസ് ജീപ്പുകള്‍ക്കും പൊലിസിനും നേരെ വ്യാപക കല്ലേറാണുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ക്യാമറകള്‍ക്കു നേരെയും കല്ലെറിയുന്നുണ്ട്.
നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്. പൊലിസ് നടപടി തുടങ്ങിയപ്പോള്‍ ചിതറിയോടിയവര്‍ സമീപത്തെ കെട്ടിടങ്ങളില്‍ കയറുകയും കല്ലെറിയുകയും ചെയ്തു.
- റിപ്പോര്‍ട്ടര്‍ ടി.വിക്കു നേരെയും അക്രമം
റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. റിപ്പോര്‍ട്ടര്‍ പ്രതീഷിനാണ് പരുക്കുപറ്റിയത്. കൈ ഒടിഞ്ഞുതൂങ്ങിയ പ്രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- ആജ് തക് റിപ്പോര്‍ട്ട് കല്ലേറില്‍ പരുക്ക്
ഹിന്ദി വാര്‍ത്താ ചാനലായ ആജ് തകിന്റെ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായ അക്രമമാണ് നടക്കുന്നത്.
- രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു
ശബരിമല സംരക്ഷണ ക്യാംപയിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഈശ്വറിനെ പമ്പ പൊലിസ് അറസ്റ്റ് ചെയ്തു.
- റിപ്പബ്ലിക്ക് ചാനല്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം, കാർ തല്ലിത്തകർത്തു
നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടി.വി വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പ്രതിഷേധക്കാരുടെ ആക്രമണം. നൂറു കണക്കിനു പേര്‍ ചേര്‍ന്ന് ചാനലിന്റെ കാര്‍ തടയുകയും മാധ്യമപ്രവര്‍ത്തകയെ തള്ളുകയുമായിരുന്നു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
കാറിനു ചുറ്റുമെത്തിയ പ്രതിഷേധക്കാര്‍ നാലു ഭാഗത്തും കൊട്ടി ശബ്ദമുണ്ടാക്കുകയും അകത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയെ ആക്രമിക്കുകയും ചെയ്തുവെന്ന് റിപ്പബ്ലിക്ക് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
- ആന്ധ്രയില്‍ നിന്ന് മല കയറാനെത്തിയ യുവതി പൊലിസ് സംരക്ഷണം കിട്ടാതെ തിരിച്ചിറങ്ങി
പമ്പ: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. അയ്യപ്പദര്‍ശനത്തിനായി സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും മതിയായ പൊലിസ് സംരക്ഷണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തിരിച്ചിറങ്ങി.
40 വയസ്സു കഴിഞ്ഞ യുവതിയുള്‍പ്പെടെയുള്ള സ്ത്രീകളടങ്ങിയ ആന്ധ്രയില്‍നിന്നുള്ള കുടുംബമാണ് ദര്‍ശനത്തിനെത്തിയത്. ആദ്യം പ്രതിഷേധക്കാര്‍ക്കിടയിലൂടെ പൊലിസ് സംരക്ഷണമൊരുക്കിയിരുന്നു. പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡിലേക്കു പ്രവേശിച്ച ശേഷം പൊലിസ് പിന്മാറി. ഉടന്‍ പ്രതിഷേധക്കാരെത്ത് ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
- അവലോകന യോഗത്തിനെത്തിയ ഡോക്ടര്‍മാര്‍ക്ക് പ്രായപരിശോധ
സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെയും പ്രായ പരിശോധനക്കു ശേഷമാണ് അനുവാദം നല്‍കിയത്. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്. 51 വയസ് കഴിഞ്ഞവരാണ് ഞങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."