HOME
DETAILS

ഇഞ്ചുറിയിൽ മൂന്നാം മിനുട്ടിൽ ഗോൾ; ഒടുവിൽ ബ്രസീലിനു ജയം 

  
backup
October 17 2018 | 11:10 AM

5464548596546312312
റിയാദ്: ഗ്രൗണ്ടിൽ കളി തണുപ്പൻ മട്ടിൽ മുന്നേറിയ അർജന്റീന ബ്രസീൽ സൗഹൃദ മത്സരത്തിൽ ഒടുവിൽ ബ്രസീലിനു ജയം. ഇഞ്ചുറി സമയത്തിന്റെ  മൂന്നാം മിനുട്ടിലാണ് ഗാലറിയിലെ ബ്രസീൽ ആരാധകർക്ക് സമാധാനം നൽകി  യോവാവോ മിറാന്‍ഡ ഗോൾ നേടിയത്.  ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ ക്രോസില്‍നിന്ന് ഹെഡറിലൂടെ മിറാന്‍ഡ ഗോൾ നേടുകയായിരുന്നു. അർജന്റീനയുടെ ഭാഗത്തേക്കാണ് കളിയുടെ ഏകദേശ സമയങ്ങളിലും പന്ത് പാഞ്ഞിരുന്നതെങ്കിലും അവസാന സമയം വരെ ഇരു ടീമുകളും ഗോൾ അടിക്കാത്തതിനാൽ മത്സരം ഗോള്‍രഹിത സമനിലയിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും പോകുമെന്ന് കരുതിയിരിക്കേയാണ് ഗോള്‍ വീഴുന്നത്. 63 ശതമാനം ബോള്‍ പൊസിഷന്‍ ബ്രസീലിനായിരുന്നെങ്കില്‍ 37 ശതമാനം മാത്രമായിരുന്നു അര്‍ജന്റീനക്ക്. 
 
നെയ്മർ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, ഫിലിപ്പെ കുട്ടീഞ്ഞോ, കാസിമറോ, ഗോളി അലിസണുമടക്കമുള്ള പ്രമുഖരാണ്  ബ്രസീലിന്റെ രംഗത്തുണ്ടായിരുന്നത്. മെസ്സി അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെ എത്തിയ അര്‍ജന്റീന നിരയില്‍ പോളോ ദൈബാലയും, മോറോ ഇകാര്‍ഡിയും, നിക്കോളാസ് ഒട്ടാമണ്ടിയും, എംയ്ഗല്‍ കൊരേറയും, സെര്‍ജിയോ റൊമീറോയുമൊക്കെയായിരുന്നു പ്രമുഖര്‍. പരമ്പരാഗതമായ 4-3-3 ശൈലിയിലായിരുന്നു ഇരു ടീമുകളും ഗ്രൗണ്ടിൽ ഇറങ്ങിയത്.
[caption id="attachment_639553" align="aligncenter" width="630"] നെയ്മർ പ്ലക്കാർഡുകളുമായി മലയാളികൾ ഗ്യാലറിയിൽ[/caption]
 
 
അതേസമയം, ഏറെ പ്രതീക്ഷിച്ചെത്തിയ അർജന്റീന, ബ്രസീൽ ഫാനുകൾക്ക് നിരാശ നൽകുന്നതായിരുന്നു കളിയെന്നാണ് കാണികൾ പ്രതികരിച്ചത്. നിറഞ്ഞു കവിഞ്ഞ ഗ്യാലറിയിൽ ഇരു ടീമുകളുടെയും ഫാനുകളിൽ മലയാളികളും നല്ലൊരു ശതമാനമുണ്ടായിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തും സ്ത്രീകളടക്കമുള്ള മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ കളിയൊരുക്കവും കളിയും ആഘോഷിച്ചു.
 
 
മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയം ആരാധകര്‍ കയ്യടക്കിയിരുന്നു. ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞും കൊടി പിടിച്ചുമായിരുന്നു അവരെത്തിയത്. സ്റ്റേഡിയത്തിലെ ഓരോ അനക്കത്തിനും മലയാളി ആരാധകരുടെ ആരവങ്ങളുണ്ടായിരുന്നു. മെസ്സിയുടെ അഭാവം അര്‍ജന്റീന ആരാധകര്‍ക്ക് നിരാശയായെങ്കിലും 'മിസ് യു മെസ്സി' എന്ന ബാനര്‍ ഉയര്‍ത്തി സങ്കടം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.  59,000 പേര്‍ക്കിരിക്കാവുന്ന കിംഗ് അബ്ദുല്ല സ്റ്റേഡിയം ഏറെക്കുറെ നിറഞ്ഞു കവിഞ്ഞ നിലയിലാണ് കളി നടന്നത്.  

 

 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago