HOME
DETAILS

കടല്‍ഭിത്തി നിര്‍മാണം: പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

  
backup
August 01 2016 | 22:08 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%aa


പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടല്‍ഭിത്തി നിര്‍മാണത്തിനുള്ള ടെണ്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കടലോരത്തെ വീടുകളുടെ സംരക്ഷണഭിത്തിയുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
കടലാക്രമണം ശക്തമായ പൊന്നാനി താലൂക്കിലെ കടലോരത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തികളാണ് ആരംഭിച്ചിട്ടുള്ളത്. കടലാക്രമണ ഭൂമിയായ ലൈറ്റ് ഹൗസിന് സമീപത്തെ മൂന്ന് വീടുകളുടെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 26 മീറ്റര്‍ ഭാഗത്താണ് 4.40 ലക്ഷം രൂപ ചെലവഴിച്ച് അടിയന്തിരമായി ഭിത്തി നിര്‍മിച്ചത്. ഇതിന് തൊട്ടടുത്ത് തന്നെ 25 മീറ്റര്‍ സ്ഥലത്ത് കല്ലിടാനുള്ള പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട് . കൂടാതെ ലൈറ്റ് ഹൗസിന് സമീപം മുതല്‍ പാലപ്പെട്ടി വരെ ശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മിക്കാനുള്ള പദ്ധതിയും ജലസേചന വകുപ്പ് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. വിവിധ വ്യാപ്തിളിലായി നിര്‍മാണം നടത്തുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത് .
ലൈറ്റ് ഹൗസിന് സമീപത്തെ 120 മീറ്റര്‍ ഭാഗം നിര്‍മിക്കാന്‍ 46 ലക്ഷവും ലൈറ്റ് ഹൗസിന്റെ തെക്കുഭാഗത്തെ 150 മീറ്റര്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 75 ലക്ഷം രൂപയും ,പോലിസ് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത്   150 മീറ്റര്‍ പരിധിയില്‍ കടല്‍ഭിത്തി നിര്‍മിക്കാനായി  75 ലക്ഷം രൂപയും പുതുപൊന്നാനിയില്‍ 200 മീറ്ററില്‍ ഭിത്തി നിര്‍മിക്കാനായി 82 ലക്ഷം രൂപയുമാണ് ചെലവ്  കണക്കാക്കിയിട്ടുള്ളത് .
നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച 18 കോടി രൂപക്കനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ധനവകുപ്പ് അനുമതി നല്‍കിയാല്‍ ഭരണാനുമതി വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ സാങ്കേതികാനുമതിയും വേഗത്തില്‍ ലഭിക്കും. പൂര്‍ണമായും കടലെടുത്ത ഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
പലപ്പോഴും അശാസ്ത്രിയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത് മൂലം കടലാക്രമണത്തില്‍ കര കടലെടുത്ത് പോകാറാണ് പതിവ്. ഇതിന് പരിഹാരമായി  നിശ്ചിത മീറ്റര്‍ അകലത്തില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനായി പഠനം ആരംഭിച്ചിട്ടുണ്ട്.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  26 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago