HOME
DETAILS

യു.എന്‍.എയിലെ ഫണ്ട് തിരിമറി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

  
backup
August 20 2019 | 06:08 AM

special-investigation-team-should-appointed-for-the-una-case-t

കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയില്‍ നടന്ന ഫണ്ട് തിരിമറി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ, നേതാക്കളായ ഷോബി ജോസഫ്, പി.ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി പ്രസ്തുത നിര്‍ദേശം നല്‍കിയത്.

ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ഇതുവരേ ചോദ്യം ചെയ്തില്ലെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അയാള്‍ ഒളിവിലാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. അതേസമയം കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എന്‍.എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു.

കേസിലെ കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റും കേസിലെ പരാതിക്കാരനുമായ സിബി മുകേഷ് പറഞ്ഞു. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് മൊഴി നല്‍കാന്‍ പോലും ജാസ്മിന്‍ ഷായും സംഘവും തയ്യാറായിട്ടില്ല. ഇവരൊക്കെ ഒളിവിലാണെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ഇതൊന്നും കൂടാതെ ഫണ്ട് തിരിമറി നടത്തി എന്നാരോപിക്കുന്ന അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഇക്കാര്യം തങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  33 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago