HOME
DETAILS

നിയന്ത്രണങ്ങള്‍ക്കിടെ കശ്മീരില്‍ നടന്ന കൂറ്റന്‍ റാലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; പ്രതിഷേധക്കാര്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി, കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു

  
backup
August 20 2019 | 08:08 AM

visuals-of-large-protest-in-kashmir-revealed-20-08-2019

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നും കശ്മീരില്‍ യാതൊരുവിധ പ്രതിഷേധങ്ങളും നടക്കുന്നില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിച്ച് കഴിഞ്ഞ 16ന് നടന്ന കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തായി.

ശ്രീനഗറിലെ സൗറ ജില്ലയില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ വലിയ പ്രതിഷേധം ഉണ്ടായെന്ന് നേരത്തേ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം അന്ന് പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അത് ഏതാനും നിയമലംഘകര്‍ നടത്തിയ കാര്യമാണെന്ന് പറഞ്ഞ് സംഭവം സത്യമാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഓണ്‍ലൈന്‍ വാര്‍ത്താചാനലായ ദി വയര്‍ ആണ് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ ആസാദി മുദ്രാവാക്യങ്ങളുമായി നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവില്‍ റാലി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹം ചാഹ്‌തേ ഹേ ആസാദി, വി വാണ്ട് ഫ്രീഡം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ പ്ലക്കാര്‍ഡുകളുമായാണ് റാലി മുന്നോട്ട് നിങ്ങിയത്. കശ്മീരിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും പങ്കെടുത്തവില്‍ നിന്നുമുണ്ടായി. വിവരങ്ങള്‍ അല്‍പമെങ്കിലും പുറത്തുകൊണ്ടുവരുന്ന അല്‍ജസീറ, ബി.ബി.സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളോട് ബഹുമാനമുണ്ടെന്ന് കുറിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ചിലര്‍ കൈകളിലേന്തി.

എല്ലാ പ്ലക്കാര്‍ഡുകള്‍ക്ക് മുകളിലും ആഗസ്റ്റ് 16 എന്ന ഡേറ്റും കാണാമായിരുന്നു. റാലിക്കിടെ ജനങ്ങളുടെ മുകളിലൂടെ ഒരു ഡ്രോണ്‍ പറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അത് സുരക്ഷാസേനയുടേതാണെന്ന് സൂചനയുണ്ട്. ഒടുവില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം പെല്ലറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചതായും ചാനല്‍ വാര്‍ത്തയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago